കല്യാണിയമ്മയുടെ അവസാന ആഗ്രഹം നടന്നു..! അന്ത്യകർമ്മങ്ങൾ കൃത്യമായി നടത്തി! റസാക്കും, സുലൈമാനും പൊട്ടിക്കരഞ്ഞ് നാട്

മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ മനുഷ്യബന്ധങ്ങള്‍ക്ക് മുന്നില്‍ ഒന്നുമല്ലെന്ന് തെളിയിക്കുന്ന വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് വയനാട് ചിത്രഗിരി സാക്ഷ്യം വഹിച്ചത്. സ്വന്തം അമ്മയെപ്പോലെ നോക്കിനടത്തിയ റസാക്കും സുലൈമാനും തന്നെ മരണാനന്തര ചടങ്ങുകള്‍ നടത്തണമെന്ന് കല്യാണിയമ്മ (85) മുന്‍പേ പറഞ്ഞു വെച്ചിരുന്നു. ആ ആഗ്രഹം നെഞ്ചിലേറ്റി, ആണ്ടൂര്‍കുറിഞ്ഞിലകം ഹിന്ദുശ്മശാനത്തില്‍ കല്യാണിയമ്മയുടെ ചിതയ്ക്ക് തീ കൊളുത്താനും ഹിന്ദു ആചാര പ്രകാരം സകല കര്‍മ്മങ്ങളും പൂര്‍ത്തിയാക്കാനും റസാക്കും സുലൈമാനും മുന്നിട്ടിറങ്ങിയപ്പോള്‍ നാടൊന്നാകെ കണ്ണീരോടെ ആ കാഴ്ചയ്ക്ക് സാക്ഷിയായി.
മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാതിരുന്ന കല്യാണിയമ്മയുടെ വിയോഗത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മറ്റാരെയും തിരക്കേണ്ടി വന്നതുമില്ല. കുഞ്ഞായിരുന്നപ്പോള്‍ തങ്ങളെ കൈപിടിച്ചു നടത്തിയ അമ്മയ്ക്ക്, ജീവിതത്തിന്റെ അവസാന ഘട്ടങ്ങളില്‍ ഇരുവരും കരുതലോടെ കൈത്താങ്ങായി നിലകൊള്ളുകയായിരുന്നു. വടകരയും വയനാടുമെല്ലാം രാഷ്ട്രീയ-സാമുദായിക ചര്‍ച്ചകളില്‍ നിറയുമ്പോള്‍, മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ മഹാമാതൃക തീര്‍ക്കുകയാണ് ഈ രണ്ടു സഹോദരങ്ങള്‍.
മൂപ്പൈനാട് പഞ്ചായത്തിലെ ചിത്രഗിരിയിലാണ് നാടിനെയാകെ വികാരഭരിതരാക്കിയ ഈ സംഭവം നടന്നത്. അരനൂറ്റാണ്ടോളമായി കല്യാണിയമ്മയുടെ അയല്‍വാസികളായി കഴിഞ്ഞുവരികയായിരുന്നു റസാക്കിന്റെയും സുലൈമാന്റെയും കുടുംബങ്ങള്‍. രക്തബന്ധങ്ങളേക്കാള്‍ ആഴമുള്ള സ്‌നേഹബന്ധമാണ് ഇവര്‍ തമ്മില്‍ നിലനിന്നിരുന്നത്.
പ്രായത്തിന്റെ അവശതകള്‍ അലട്ടിയിരുന്ന കല്യാണിയമ്മയുടെ ദൈനംദിന ആവശ്യങ്ങള്‍ കണ്ടെത്താനും, കൃത്യസമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകാനും മരുന്നുകള്‍ എത്തിച്ചു നല്‍കാനുമെല്ലാം ഒരു മകന്റെ ഉത്തരവാദിത്തത്തോടെ റസാക്കും സുലൈമാനും ഒപ്പമുണ്ടായിരുന്നു. സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ് ഇരുവരുടെയും കുടുംബം കല്യാണിയമ്മയെ പരിചരിച്ചുപോന്നത്.
പെരുന്നാളായാലും വിഷുവായാലും ആഘോഷവേളകളിലെല്ലാം ഇവര്‍ ഒന്നിച്ചായിരുന്നു. സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒരുപോലെ കൂടെനിന്ന ഈ രണ്ടു ചെറുപ്പക്കാരെയാണ് കല്യാണിയമ്മ തന്റെ സ്വന്തം മക്കളായി കണ്ടതും സ്‌നേഹിച്ചതും.
തന്റെ ആയുസ്സിന്റെ അവസാന നാളുകളില്‍, മരണശേഷം നടക്കേണ്ട കാര്യങ്ങളെക്കുറിച്ചും കല്യാണിയമ്മയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 'എന്നെ സ്വന്തം അമ്മയെപ്പോലെ നോക്കിയ ഈ രണ്ടു മക്കള്‍ തന്നെ എന്റെ മരണാനന്തര ചടങ്ങുകളും കര്‍മ്മങ്ങളും നടത്തണം' എന്നത് കല്യാണിയമ്മ പലപ്പോഴും നാട്ടുകാരോടും ഇവരോടും പറഞ്ഞു വെച്ചിരുന്ന ആഗ്രഹമായിരുന്നു.
കല്യാണിയമ്മയുടെ വേര്‍പാടോടെ ആ വാക്കുകള്‍ അക്ഷരംപ്രതി നടപ്പിലാക്കാന്‍ റസാക്കും സുലൈമാനും ഒരു നിമിഷം പോലും മടിച്ചില്ല. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്‌കാര ചടങ്ങുകള്‍ക്കായി മുന്നിട്ടിറങ്ങിയ ഇവര്‍, ബന്ധുക്കളുടെയും നാട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണയോടെ കര്‍മ്മങ്ങള്‍ ഏറ്റെടുത്തു.
ആണ്ടൂര്‍കുറിഞ്ഞിലകം ഹിന്ദു ശ്മശാനത്തിലായിരുന്നു കല്യാണിയമ്മയുടെ സംസ്‌കാരം നടന്നത്. ശ്മശാനത്തില്‍ ഹൈന്ദവ ആചാരപ്രകാരമുള്ള കര്‍മ്മങ്ങള്‍ ഓരോന്നായി റസാക്കും സുലൈമാനും നിര്‍വഹിച്ചപ്പോള്‍ അവിടെ തടിച്ചുകൂടിയ നാട്ടുകാരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
വര്‍ഗീയതയും ചേരിതിരിവുകളും മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ച സൃഷ്ടിക്കുന്ന കാലത്ത്, മതത്തിന്റെ അതിര്‍വരമ്പുകളേക്കാള്‍ ഏറെ കരുത്തുള്ളതാണ് സ്‌നേഹവാത്സല്യങ്ങള്‍ എന്ന് ഈ മക്കള്‍ തെളിയിച്ചു. വേര്‍തിരിവുകളില്ലാത്ത സ്‌നേഹത്തിന് മാതൃകയായ ഇരുവരുടെയും പ്രവൃത്തിയെ മൂപ്പൈനാട് പഞ്ചായത്തുകാരും സാംസ്‌കാരിക ലോകവും ഒരേ മനസ്സോടെയാണ് പ്രശംസിക്കുന്നത്.
വര്‍ഷങ്ങളോളം തങ്ങളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ച അമ്മയ്ക്കുള്ള പ്രണാമമായി ഈ അന്ത്യകര്‍മ്മങ്ങളെ ഇരുവരും കാണുന്നു. മരണശേഷവും ഓര്‍മ്മകളില്‍ വറ്റാത്ത സ്‌നേഹത്തിന്റെ പ്രകാശമായി കല്യാണിയമ്മയും, ആ സ്‌നേഹത്തിന് ആദരമേകിയ റസാക്കും സുലൈമാനും ചിത്രഗിരിയുടെ ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























