ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതികളെ പിടികൂടി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ ചണ്ഡിഗഡില്‍ നിന്ന് പിടികൂടി നാട്ടിലെത്തിച്ചു. ഇസ്രയേലിലേക്ക് തൊഴില്‍ വീസ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നു കോടികള്‍ തട്ടിയെന്ന പരാതിയിലെ പ്രതികളായ എസ്ര ട്രാവല്‍ ഏജന്‍സി ഉടമ മേരി ലോപ്പസ്, സിഇഒ അരുണ്‍ എന്നിവരെ ചണ്ഡിഗഡില്‍ നിന്നാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒട്ടേറെ ഉദ്യോഗാര്‍ഥികളില്‍ നിന്ന് 7 ലക്ഷം രൂപ മുതല്‍ വാങ്ങിയിട്ടുണ്ടെന്നാണു പരാതി. കുരീപ്പുഴ ബൈപാസില്‍ പ്രവര്‍ത്തിക്കുന്ന എസ്ര ഗ്ലോബല്‍ ട്രാവല്‍സിന്റെ പേരില്‍ മാത്രം 4.5 കോടിയോളം തട്ടിയെടുത്തതായാണു പ്രാഥമിക വിവരം. ഇവര്‍ക്കു മറ്റു ജില്ലകളിലും സ്ഥാപനങ്ങളുണ്ട്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 26ന് പൊലീസ് സ്ഥാപനം റെയ്ഡ് ചെയ്തിരുന്നുെങ്കിലും ഇവരെ പിടികൂടാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ചണ്ഡിഗഡ്, ഹിമാചല്‍ പ്രേദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ പ്രതികളുണ്ടെന്നു കണ്ടെത്തി. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍, പി.എ.സാന്‍ഡെ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ റോസി സേവിയര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിഘ്നേഷ്, സുനിലാല്‍ എന്നിവരങ്ങടിയ സംഘം ഒരാഴ്ചയോളം പിന്തുടര്ന്നാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3ന് ചണ്ഡിഗഡ് സെക്ടര്‍ 17 ഡൗണ്‍ ടൗണ്‍ 17ലെ ഹോട്ടലിനു സമീത്തു വച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് അന്വേഷണ സംഘത്തെ വലച്ചു. തുടര്‍ന്ന് ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു നടത്തിയ. അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് അന്വേഷണസംഘം അറിയിച്ചു.
https://www.facebook.com/Malayalivartha
























