Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...


ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...


എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...


മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...

ഇതൊന്നുമല്ല സത്യം,മരിക്കുന്നതിന് മുന്നേ ആ ഒറ്റ മെസ്സേജ് മാത്രം..! നെഞ്ചുപൊട്ടി തുറന്നടിച്ച് അഭിരാമിന്റെ ചങ്ക്,പാങ്ങപ്പാറയിൽ ട്വിസ്റ്റ്

10 NOVEMBER 2026 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത പ്രചാരണ പരിപാടിയായ ഓപ്പറേഷന്‍ തൂഫാന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...

സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍

രക്താർബുദം ബാധിച്ച കുഞ്ഞിന് ആർ.സി.സി.യിൽ ചികിത്സാപിഴവെന്ന പരാതി; പാനൽ രൂപീകരിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം

ആരാണ് അഭിരാമിന് പകരം അവര്‍ കൊല്ലാനിരുന്ന സുഹൃത്ത്?
അഭിരാം വിളിച്ചിട്ടും അവന്‍ വരാതിരുന്നതാണോ കൊലയ്ക്ക് കാരണം?
സുഹൃത്തിന് പറയാനുള്ളതെന്ത്?
അഭിരാമായിരുന്നില്ല പ്രതികളുടെ ലക്ഷ്യം..അവന്‍റെ കൂട്ടുകാരനെയായിരുന്നു. ശ്രീകാര്യം അഭിരാം കൊലപാതകത്തില്‍ ആദ്യമുണ്ടായ ട്വിസ്റ്റായിരുന്നു ഇത്. ഒന്നാം പ്രതിയുടെ പഴയ കാമുകി ഇപ്പോള്‍ അഭിരാമിന്‍റെ സുഹൃത്തുമായി അടുപ്പത്തിലായതാണ് കൊലയിലേക്ക് നയിച്ച അടിസ്ഥാന കാരണം. പക്ഷെ അഭിരാമിന്‍റെ സുഹൃത്തിനെ നേരിട്ട് വിളിച്ചുവരുത്താന്‍ വഴിയില്ലായിരുന്നു. അങ്ങിനെയിരിക്കെയാണ് പ്രതിയുടെ ഇപ്പോഴത്തെ കാമുകിയായ ആനന്ദയുമായി അടുപ്പത്തിലാകാന്‍ ശ്രമിച്ചിരുന്ന അഭിരാമിനെ ആയുധമാക്കാന്‍ തീരുമാനിച്ചത്. ആനന്ദയെന്ന വ്യാജേന ചാറ്റ് ചെയ്ത് അഭിരാമിനെ വിളിച്ചുവരുത്തി. അഭിരാം വന്ന് കഴിഞ്ഞപ്പോള്‍ സുഹൃത്തിനെ വിളിച്ചുവരുത്താന്‍ പറഞ്ഞു. അഭിരാം വിളിച്ചിട്ടും സുഹൃത്ത് വന്നില്ല. ഇതിന്‍റെ ദേഷ്യത്തില്‍ അഭിരാമിനെ ആക്രമിച്ചു, കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊന്നു..ഇതാണ് അഭിരാം കൊലപാതകത്തില്‍ പൊലീസ് കണ്ടെത്തിയിരിക്കുന്ന കഥയുടെ ചുരുക്കം.

 


​
എന്നാല്‍ അഭിരാമിന്‍റെ സുഹൃത്തിന് പറയാനുള്ളത് മറ്റൊരു കാര്യമാണ്. അവനെ കണ്ടു, അവന് പറയാനുള്ളത് കേട്ടു. അതിലേക്ക് കടക്കും മുന്‍പ് അഭിരാമിന് ആരായിരുന്നു ആ സുഹൃത്തെന്ന് നോക്കാം.
രണ്ട് ശരീരവും ഒറ്റ മനസുമായി ജീവിച്ചവരായിരുന്നു അഭിരാമും സുഹൃത്തും. രണ്ട് വീട്ടുകാര്‍ക്കും അറിയാവുന്ന നല്ല കൂട്ടുകെട്ട്. ഒന്ന് മുതല്‍ പത്താം ക്ളാസ് വരെ ഒന്നിച്ച് പഠിച്ചു. ഇക്കൊല്ലം, പ്ളസ് വണില്‍ മാത്രമാണ് അവര്‍ രണ്ട് സ്കൂളിലായത്. എന്നിട്ടും കൂട്ടുകെട്ടിന് ഒരു കുറവും വന്നില്ല. അവധി കിട്ടുമ്പോളെല്ലാം അഭിരാം സുഹൃത്തിന്‍റെ വീട്ടിലെത്തും. അല്ലങ്കില്‍ സുഹൃത്ത് അഭിരാമിന്‍റെ വീട്ടില്‍. രണ്ടുപേര്‍ക്കും രണ്ട് വീടും ഒരുപോലെയാണ്. പലപ്പോഴും ഭക്ഷണം പോലും അഭിരാം കഴിക്കുന്നത് സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ്. എന്തിനേറെ..ഇരുവരുടെയും ഇന്‍സ്റ്റഗ്രാമിന്‍റെയും ഫേസ്ബുക്കിന്‍റെയുമൊക്കെ പാസ്വേഡ് വരെ രണ്ടുപേര്‍ക്കും അറിയാം.

 


അഭിരാം കൊല്ലപ്പെടുന്ന ദിവസം, നവംബര്‍ 1 ഞായറാഴ്ച, അന്നും പതിവ് പോലെ രാവിലെ 10 മണിയോടെ അഭിരാം സുഹൃത്തിന്‍റെ വീട്ടിലെത്തി. സുഹൃത്തിന്‍റെ അച്ഛനും അമ്മയുമുണ്ടായിരുന്നു. അവരോടൊപ്പം വീട്ടിലെ ചില ജോലികളൊക്കെ ചെയ്തു, സുഹൃത്തിനൊപ്പം കളിച്ചും ഉച്ചവരെ അവിടെ ഇരുന്നു. ഉച്ചയ്ക്ക് ചോറുണ്ണാന്‍ വിളിച്ചപ്പോള്‍, വീട്ടില്‍ പോകുവാണ് ഒരു മീറ്റിങ്ങുണ്ടെന്ന് പറഞ്ഞ്, ഉച്ചയ്ക്ക് ഒന്നരയോടെ അവിടെ നിന്നിറങ്ങി. പിന്നീടുള്ള 5 മണിക്കൂറുകളാണ് അഭിരാമിന്‍റെ അവസാന നിമിഷങ്ങള്‍.
ഈ നിമിഷങ്ങളില്‍ ഒപ്പമില്ലങ്കിലും എന്താണ് സംഭവിച്ചതെന്ന് ഏകദേശമെങ്കിലും അറിയാവുന്ന ഒരാള്‍ അഭിരാമിന്‍റെ സുഹൃത്താണ്. കാരണം. ആനന്ദയുമായി അഭിരാം ചാറ്റ് ചെയ്യുന്നതും അഭിരാം പോകുന്നത് അവളെ കാണാനാണെന്നും സുഹൃത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സുഹൃത്തിന്‍റെ മൊഴി അതീവ നിര്‍ണായകമാണ്..

 

 


അഭിരാമിന്‍റെ മൃതദേഹം കണ്ട കാട്ടിലേക്ക് വരാനല്ല അഭിരാമിനോട് ചാറ്റിങ്ങിലൂടെ ആവശ്യപ്പെട്ടിരുന്നത്. പാങ്ങപ്പാറയില്‍ ആനന്ദയുടെ ബന്ധുവീടുണ്ട്. ആനന്ദ ആ വീട്ടിലുണ്ട്. ആ വീടിന്‍റെ പരിസരത്തേക്ക് വരാനായിരുന്നു ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് ആനന്ദയെ കാണാനായി അഭിരാം പോയത്. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ അഭിരാം വീട്ടില്‍ നിന്നിറങ്ങി. നടന്ന് ആനന്ദ പറഞ്ഞ പാങ്ങപ്പാറയിലേക്ക് പോയി.
മൂന്നരയോടെ ആനന്ദ ആവശ്യപ്പെട്ട സ്ഥലത്ത് അഭിരാമെത്തി. പക്ഷെ അവിടെ ആനന്ദയെ കണ്ടില്ല. അതോടെ മൂന്നേമുക്കാലായപ്പോള്‍ അഭിരാം സുഹൃത്തിനെ വിളിച്ചു. അവള്‍ ഇതുവരെ വന്നില്ലന്ന് പറഞ്ഞു. കുറച്ച് നേരം കൂടി കാത്ത് നില്‍ക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. ഈ ഫോണ്‍ വിളി കഴിഞ്ഞതോടെ അഭിരാമിന്‍റെ സുഹൃത്ത് മുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി.
​
അടുത്ത ഫോണ്‍ വരുന്നത് 4.15നാണ്, അപ്പോളും ആനന്ദ വന്നിരുന്നില്ല. കുറച്ച് നേരം കൂടി നോക്കാം. ഇനിയും വന്നില്ലങ്കില്‍ താന്‍ തിരിച്ചുവരുമെന്ന് അഭിരാം പറഞ്ഞു. മുടിവെട്ടാനായി താന്‍ കുളത്തൂര്‍ ഭാഗത്തുണ്ടെന്ന് സുഹൃത്തും പറഞ്ഞു. അങ്ങിനെയെങ്കില്‍ മുടിവെട്ടിക്കഴിഞ്ഞ് അവിടെ നില്‍ക്ക്, ഞാന്‍ വന്നിട്ട് നമുക്ക് ചായ കുടിക്കാന്‍ പോകാം. അമ്മ തന്ന പണം കയ്യിലുണ്ടെന്ന് പറഞ്ഞ് അഭിരാം ഫോണ്‍ വെച്ചു. അഭിരാമും ആത്മസുഹൃത്തും തമ്മിലുള്ള അവസാന ഫോണ്‍ വിളിയായിരുന്നു അത്.
​
മുടിവെട്ടിക്കഴിഞ്ഞ് സുഹൃത്ത് പലതവണ അഭിരാമിനെ വിളിച്ചു. ഫോണ്‍ ബെല്ലടിച്ചെങ്കിലും എടുത്തില്ല. ഒടുവില്‍ വൈകിട്ട് 5 മണികഴിഞ്ഞ് 4 മിനിറ്റായപ്പോള്‍ സുഹൃത്ത് അഭിരാമിന് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു. നീ എവിടെ, ഫോണ്‍ എടുക്കു...അധികം വൈകാതെ മറുപടി വന്നു. ഞാന്‍ വിളിക്കാം..ഉടന്‍ വരുമെന്ന്...അതിന് ശേഷം അഭിരാമിന്‍റെ ഫോണില്‍ നിന്ന് വിളിയോ മെസേജോ വന്നില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫായി. പിന്നെ സുഹൃത്തിന് വരുന്നത് എട്ട് മണിയായിട്ടും അഭിരാം വീട്ടില്‍ വിന്നില്ലെന്ന് പറഞ്ഞ് അഭിരാമിന്‍റെ അച്ഛന്‍റെ വിളിയാണ്. ഒടുവില്‍ സ്വന്തം കൂട്ടുകാരന്‍ തനിക്ക് വേണ്ടി കൊല്ലപ്പെട്ടെന്ന വാര്‍ത്തയും.
സുഹൃത്ത് ഈ പറയുന്നത് ശരിയാണോ എന്ന് ഉറപ്പില്ല. ചിലപ്പോൾ സ്വന്തം ഭാഗം ക്ലിയറാക്കാൻ ചില കാര്യങ്ങൾ മറച്ചു വെച്ച് പറയുന്നതാവാം. അതല്ല സത്യമാണങ്കിൽ ഈ വെളിപ്പെടുത്തലും പൊലീസിന്‍റെ ഇതുവരെയുള്ള കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. അഭിരാമിനോട് പ്രതികള്‍ക്ക് ദേഷ്യമില്ലെന്നും തന്നോടായിരുന്നു ദേഷ്യമെന്നും സുഹൃത്ത് സമ്മതിക്കുന്നുണ്ട്. ഒന്നാം പ്രതിയുടെ പഴയ കാമുകിയും താനും തമ്മിലുള്ള അടുപ്പമാണ് അതിന് കാരണമെന്നും സമ്മതിക്കുന്നു. ഇതിന്‍റെ പേരില്‍ രണ്ടാഴ്ച മുന്‍പും പ്രതി തന്നെയും അഭിരാമിനെയും അടിക്കാന്‍ തുടങ്ങിയിരുന്നതായും പറയുന്നു.
പക്ഷെ അഭിരാമിനെ ഉപയോഗിച്ച് സുഹൃത്തിനെ കൊല നടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്താന്‍ ശ്രമിച്ചെന്ന വാദത്തിലാണ് ഒന്നാം സംശയം. കാരണം അഭിരാം പ്രതികളുടെയടുത്തെത്തിയ ശേഷം ഒരു ഫോണ്‍ വിളിപോലും വന്നിട്ടില്ലെന്നും തന്നോട് അവിടേക്ക് വരാമോയെന്ന് അഭിരാം ചോദിച്ചിട്ടില്ലെന്നും സുഹൃത്ത് ഉറപ്പിച്ച് പറയുന്നു. അപ്പോള്‍ പിന്നെ എന്തിനാണ് അഭിരാമിനെ കൊന്നത്?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതൊന്നുമല്ല സത്യം,മരിക്കുന്നതിന് മുന്നേ ആ ഒറ്റ മെസ്സേജ് മാത്രം..! നെഞ്ചുപൊട്ടി തുറന്നടിച്ച് അഭിരാമിന്റെ ചങ്ക്,പാങ്ങപ്പാറയിൽ ട്വിസ്റ്റ്  (12 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത  (19 minutes ago)

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത പ്രചാരണ പരിപാടിയായ ഓപ്പറേഷന്‍ തൂഫാന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ  (25 minutes ago)

ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം അനിവാര്യം; പുതിയ മാതൃക നിർദേശിച്ച് ഡോ. ഷംഷീർ വയലിൽ...  (26 minutes ago)

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...  (35 minutes ago)

സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍  (42 minutes ago)

രക്താർബുദം ബാധിച്ച കുഞ്ഞിന് ആർ.സി.സി.യിൽ ചികിത്സാപിഴവെന്ന പരാതി; പാനൽ രൂപീകരിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം  (43 minutes ago)

ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...  (46 minutes ago)

ആസൂത്രിതമായ പരിശീലന പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ജില്ലയിലെ എസ്.എസ്.എൽ.സി. വിജയശതമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി എൻ. ഷംസുദ്ദീൻ  (49 minutes ago)

നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു; വിദ്യാഭ്യാസമുള്ള യുവത കേരളത്തിന്റെ പ്രധാന സമ്പത്താണ്; ഈ വിഭവശേഷി നാടിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് മ  (55 minutes ago)

തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും കണ്ണൂരിലുമായി ഒമ്പതു പമ്പില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചു; പെട്രോളില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തി വില്‍പന നടത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍  (1 hour ago)

എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15958 പേരെ അറസ്റ്റ് ചെയ്തു; 53 കേസുകളിലായി 56 പേര്‍ കൂടി അറസ്റ്റിൽ  (1 hour ago)

ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...  (1 hour ago)

അഭിരാമിന്റെ കൊലപാതകം; പ്രതിയായ 17കാരൻ അഭിറാമിനെ കൊല നടന്ന സ്ഥലത്തേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്ത്; ആനന്ദയുടെ ഫോൺ ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അവിടേക്ക് വിളിച്ചു വരുത്തിയത്  (1 hour ago)

Malayali Vartha Recommends