തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...

ആലുവയിൽ നിർമ്മാണത്തിലിരിക്കുന്ന ബഹുനില ഫ്ലാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ ബലമായി തള്ളിമാറ്റി, കെട്ടിടത്തിന്റെ 13-ാം നിലയിലേക്ക് ഓടിക്കയറിയാണ് യുവാവ് ഈ ദാരുണമായ കൃത്യം ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. എറണാകുളം ചേരാനല്ലൂർ സ്വദേശിയെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് ആലുവ പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























