മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി

അനധികൃതസ്വത്തു സമ്പാദനകേസിൽ ജയിൽശിക്ഷ ലഭിച്ച മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ നാല് വർഷം കഠിനതടവിന് വിധിച്ച് പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത്.
ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചതിനെ തുടർന്ന് തച്ചങ്കരിയെ ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ ജയിൽ ഡോക്‌ടർ എത്തി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ഗുരുതര പ്രശ്‌നമില്ലെന്ന് കണ്ടാൽ ജയിലിലെ ആശുപത്രി ബ്‌ളോക്കിൽതന്നെ ചികിത്സ തുടരുന്നതാണ്.
ഇന്നലെ രാവിലെ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞപ്പോള്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തച്ചങ്കരി ബോധിപ്പിച്ചിട്ടുണ്ടായിരുന്നു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞതാണെന്നും രണ്ടു ദിവസം മുന്‍പ് നെഞ്ചുവേദനയുണ്ടായെന്നുമാണ് അദ്ദേഹം അറിയിച്ചിരുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്ക് നാലുവർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷയുമാണ് കോട്ടയം വിജിലൻസ് സ്പെഷ്യൽ ജഡ്ജി വിധിച്ചത്.
"
https://www.facebook.com/Malayalivartha


























