കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ. എസി ചെയർകാർ–2, ജനറൽ സെക്കൻഡ് സിറ്റിങ്–9, ജനറൽ സെക്കൻഡ് ക്ലാസ്–9, സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ–1 എന്നിങ്ങനെ 21 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക.
മംഗളൂരു– കന്യാകുമാരി പരശുറാം 22നും കന്യാകുമാരി–മംഗളൂരു പരശുറാം 23 മുതലുമാണ് സ്റ്റെയിൻലസ് സ്റ്റീൽ നിർമിത എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നത്. പുതിയ കോച്ചുകളിലേക്കു മാറുമ്പോൾ സീറ്റുകൾ കുറയുമെന്ന പ്രചാരണം തെറ്റാണെന്നു റെയിൽവേ .
2 എസി ഉൾപ്പെടെ 5 റിസർവഡ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. 15 സെക്കൻഡ് ക്ലാസ് കോച്ചുകൾ ട്രെയിനിൽ ലഭ്യമാണ്. ഒരു ജനറൽ കോച്ച് കുറയുമെങ്കിലും എൽഎച്ച്ബി സെക്കൻഡ് ക്ലാസ് കോച്ചുകളിൽ സീറ്റുകളുടെ എണ്ണം ഐസിഎഫ് നിർമിത കോച്ചുകളേക്കാൾ കൂടുതലായതിനാൽ മുൻപുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ട്രെയിനിൽ ലഭ്യമാകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























