സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു. നെടുമങ്ങാട് മൂഴി സ്വദേശി ജി ദിവാകരൻ (87) ആണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നെടുമങ്ങാട് പുത്തൻപാലത്തിന് സമീപത്ത് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ദിവാകരൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണമടയുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചനകളുള്ളത്. കൊപ്പ സ്വദേശി സജീർ ആണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഡ്രൈവർ ഉറങ്ങിയതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ദിവാകരനെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നനിലയിലാണ്. ദിവാകരന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണുള്ളത്.
"
https://www.facebook.com/Malayalivartha
























