സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം. തൂഫാൻ ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ രംഗത്ത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്തർ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുളള അന്വേഷണത്തിന് പുതിയ സംഘം രൂപീകരിച്ചിരിക്കുകയാണെന്നും എറണാകുളം, കോഴിക്കോട്, തിരുവനന്തരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കൂടാതെ 10,918 കേസുകളാണ് തൂഫാന്‍റെ ഭാഗമായി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മലപ്പുറം എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിൽ 4 പേരെകൂടി പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.
ഇതോടെ കേസില്‍ ആകെ 13 പേരാണ് പിടിക്കപ്പെട്ടത്. ഗുജറാത്തിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. കൂടാതെ തൂഫാൻ രണ്ടാംഘട്ടം ഈ മാസം 28 ന് ആരംഭിക്കും എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























