മാസപ്പടി കേസ്: പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല; എ.ജിയുടെ നിയമോപദേശത്തിന് ശേഷം നിർണ്ണായക നടപടി...

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ സംസ്ഥാന ആഭ്യന്തരവകുപ്പ് നടപടികൾ വേഗത്തിലാക്കുന്നു. അഴിമതിയുടെ ഭാഗമായ ആരെയും വെറുതെ വിടില്ലെന്നും നിയമോപദേശം ലഭിച്ചാലുടൻ അന്തിമ തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം, ഭീഷണിപ്പെടുത്തിയാണ് ഇ.ഡി മൊഴിയെടുത്തതെന്ന് ആരോപിച്ച് സി.എം.ആർ.എൽ അധികൃതർ കോടതിയെ സമീപിച്ചതോടെ കേസ് പുതിയ നിയമയുദ്ധത്തിലേക്ക് നീങ്ങുകയാണ്.
https://www.facebook.com/Malayalivartha























