അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...

റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ അബ്കാരി കേസിൽ സുൽത്താൻ ബത്തേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും വ്യാജമദ്യത്തിന് സമാനമായ വസ്തുക്കളും കണ്ടെത്തിയ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഫുട്ബോൾ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനിടയിലാണ് ഇയാളുടെ വയനാട്ടിലെ വീട്ടിൽ നിന്ന് എക്സൈസ് മദ്യം പിടികൂടുന്നത്. ആന്റോ അഗസ്റ്റിനെ ഇപ്പോൾ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























