മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍

മൃഗശാലയിലെ മൃഗങ്ങളുടെ രക്ഷയ്ക്കായ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍. എല്ലാവരും കൂടിയാലോചിച്ചാണ് മൃഗശാല മാറ്റാന്‍ തീരുമാനിച്ചതെന്നും പരാതികള്‍ക്ക് ഇടവരുത്താത്തവിധത്തില്‍ അത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വലിയ തോതിലുള്ള ശബ്ദവും മലിനീകരണവുമാണ് മൃഗങ്ങള്‍ക്ക് നഗരത്തില്‍ നേരിടേണ്ടിവരുന്നതെന്നും മൃഗശാല മാറ്റാന്‍ നെയ്യാര്‍ ഡാമിന്റെ പരിസരം തന്നെയാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തൃശൂരില്‍നിന്ന് പുത്തൂരിലേക്ക് മൃഗശാല മാറ്റിയപ്പോള്‍ കച്ചവടമാണെന്ന് ആരും പറഞ്ഞില്ലല്ലോ? എല്ലാത്തിനെയും എതിര്‍ക്കുന്ന സമീപനമാണ് സിപിഎമ്മിന്റേത്. ഒരു കൂട്ടര്‍ ചെയ്യുമ്പോള്‍ തെറ്റ്, മറ്റൊരു കൂട്ടര്‍ ചെയ്യുമ്പോള്‍ ശരിയെന്ന നിലപാട് ശരിയല്ല' മുരളീധരന്‍ പറഞ്ഞു.
മൃഗശാല മാറ്റുന്നത് തലസ്ഥാനത്തിന്റെ പ്രാധാന്യത്തെ ബാധിക്കില്ലെന്നും നിലവില്‍ മൃഗശാല പ്രവര്‍ത്തിക്കുന്ന സ്ഥലം ഏതുതരത്തില്‍ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉടന്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ അനാവശ്യ വിവാദത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മൃഗശാല നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ മൃഗങ്ങള്‍ നിരന്തരം ശബ്ദമലിനീകരണം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി സിപി ജോണും പറഞ്ഞു.
https://www.facebook.com/Malayalivartha



























