കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

ജോലിസ്ഥലത്തു നിന്നും കാണാതായ കിള്ളിമംഗലം സ്വദേശിയെ വനമേഖലയില്‍ കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. 52 വയസ്സുള്ള ബാബുവിനെയാണ് വടക്കാഞ്ചേരിയിലെ വനത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുണ്ടൂര്‍ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു.
കഴിഞ്ഞദിവസം ഉച്ചയോടെ ബാബുവിനെ ജോലിസ്ഥലത്തു നിന്നും കാണാതായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പേരാമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ബാബു ഉപയോഗിച്ചിരുന്ന വാഹനം വട്ടായി മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ നാട്ടുകാരും ബന്ധുക്കളും സഹപ്രവര്‍ത്തകരും നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























