Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല

18 SEPTEMBER 2026 07:05 PM IST
മലയാളി വാര്‍ത്ത

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്നും മാധ്യമ വേട്ട പൊലീസ് നടത്തിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ചാനലിന്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ല. അന്വേഷണസംഘം ഏത് രീതിയില്‍ പ്രവര്‍ത്തിക്കണമെന്നത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല. എസ്‌ഐടിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം. ഒരു മാധ്യമപ്രവര്‍ത്തകനെയും ആക്രമിച്ചിട്ടില്ല. മാധ്യമ അടിയന്തരാവസ്ഥ എന്ന കള്ള പ്രചാരണം നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞകാല അനുഭവങ്ങള്‍ വച്ചാകും ഇപ്പോള്‍ പറയുന്നത്.

ആ പേടി നിങ്ങള്‍ക്ക് വേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ന്യൂസ് റൂമും ഓഫീസും എല്ലാം ഒരിടത്ത് ആണ്. കേസിലെ രണ്ടാം പ്രതിയാണ് റിപോര്‍ട്ടര്‍ ടിവി. അതാണ് പൊലീസ് കയറിയത്. കേരള പൊലീസ് നിയമപരമല്ലാത്ത ഒന്നും റിപോര്‍ട്ടര്‍ ചാനലില്‍ ചെയ്തിട്ടില്ല. മാധ്യമ പ്രവര്‍ത്തകനെ കൈ വിലങ്ങ് അണിയിച്ച സംഭവം കേരളത്തിലുണ്ട്. ഇവിടെ തട്ടിപ്പ് കേസിലാണ് അന്വേഷണം. വാര്‍ത്തകളുടെ പേരിലല്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര മാധ്യമ സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. അന്നൊന്നും ഇവിടെ അടിയന്തരാവസ്ഥ എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കും. കേസ് അന്വേഷണം നടത്തുന്നത് എസ്‌ഐടി. എസ്‌ഐടി രൂപീകരിച്ചാല്‍ പിന്നെ അന്വേഷണം നടത്തുന്നത് അവരാണ്.

ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് പറയാറില്ല. അങ്ങനെ ഒരു സമീപനം സര്‍ക്കാരിനില്ല. കോടതി വാറന്റ് അനുസരിച്ചാണ് റെയ്ഡ് നടത്തിയത്. ഒരു മാധ്യമ പ്രവര്‍ത്തകനോടും മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി റിപ്പോര്‍ട്ടില്‍ നിയമോപദേശം ഇതുവരെ ലഭിച്ചിട്ടില്ല. ഇന്നോ നാളെയോ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ലഭിച്ചാല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. സര്‍ക്കാരിന് ആശങ്കയില്ല. എന്റെ പേര് മാത്രമല്ല ഉള്ളത് ധാരാളം പേരുകള്‍ ഉണ്ട്. ആരും ആശ്വസിക്കേണ്ട. സിപിഎം, ബിജെപി നേതാക്കളുടെ പേരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (27 minutes ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (35 minutes ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (52 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (56 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (1 hour ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (1 hour ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (2 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (2 hours ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Malayali Vartha Recommends