Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി

18 SEPTEMBER 2026 10:21 PM IST
മലയാളി വാര്‍ത്ത

യാത്രയില്‍ ഇങ്ങനെ ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴാണ് സ്വന്തം നാടിന്റെ വില ശരിക്കും മനസിലാകുന്നതെന്ന് വ്‌ളോഗര്‍ അരുണിമ. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തടഞ്ഞുവച്ചതിന് ശേഷം ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി. കാബൂളില്‍ നിന്ന് ഡല്‍ഹി വഴിയാണ് അരുണിമ നാട്ടിലെത്തിയത്. യാത്രയിലെ ദുരനുഭവങ്ങളും സഹായം നല്‍കിയവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും അരുണിമ സോഷ്യല്‍ മീഡിയയില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. ഇന്ത്യന്‍ എംബസിയുടെയും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെയും സഹായത്തിനും അരുണിമ പ്രത്യേകം നന്ദി അറിയിച്ചു. ബാമിയനില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രയിലുടനീളം ഇന്ത്യന്‍ എംബസിയുടെ പിന്തുണയും ഇടപെടലും ഉണ്ടായിരുന്നുവെന്നും അരുണിമ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

അരുണിമയുടെ വാക്കുകള്‍

'ആദ്യമായി എനിക്ക് നന്ദി പറയാനുള്ളത് ഇന്ത്യന്‍ എംബസിയോടും ബഹുമാനപ്പെട്ട ശ്രീ സുരേഷ് ഗോപിയോടുമാണ്. ഞാന്‍ വളരെ മോശമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോയിരുന്നത്. ഇന്ത്യന്‍ എംബസിയും ശ്രീ സുരേഷ് ഗോപിയും എന്റെ ഫാദറിനെ വിളിച്ച് സംസാരിക്കുകയും, പിന്നീട് എന്നെ വിളിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരുകയും ചെയ്തു. ബമിയന്‍ പ്രൊവിന്‍സിലെ ഗവണ്‍മെന്റ് ഒഫീഷ്യല്‍സ് എന്റെ ഹോട്ടലിലെത്തി എന്റെ സുരക്ഷ ഉറപ്പാക്കി. അവിടെ നിന്ന് സര്‍ക്കാര്‍ വാഹനത്തില്‍ സുരക്ഷിതമായി കാബൂളിലെത്തിച്ച് ഇന്ത്യന്‍ എംബസിയെ ഏല്‍പ്പിച്ചു. കാബൂളില്‍ എത്തിയപ്പോള്‍ എംബസിയിലെ ഡ്രൈവര്‍ എന്നെ പിക്ക് ചെയ്ത് ഹോട്ടലില്‍ എത്തിച്ചു.

രാത്രി വളരെ വൈകിയാണ് അവിടെ എത്തിയത്. രാവിലെ തന്നെ എംബസി എനിക്ക് ഇന്ത്യയിലേക്കുള്ള ഫ്‌ളൈറ്റ് ഒരുക്കിയിരുന്നു. എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ വീണ്ടും വലിയൊരു അനുഭവം. ഇലക്ട്രിസിറ്റി ഇല്ല, ഫ്‌ളൈറ്റ് ഡിലേ, പിന്നീട് മണിക്കൂറുകളോളം എന്താണ് സംഭവിക്കുന്നതെന്ന് ഒരു വിവരവുമില്ല. ഒരുപാട് ഫ്‌ളൈറ്റുകള്‍ ക്യാന്‍സല്‍ ആയിക്കൊണ്ടിരുന്നതിനാല്‍ ഞാന്‍ ശരിക്കും ഭയന്നു.

ഒടുവില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ബോര്‍ഡിംഗ് തുടങ്ങി. ഫ്‌ളൈറ്റില്‍ ഞാന്‍ മാത്രമായിരുന്നു ഒരു പെണ്‍കുട്ടി. ഏകദേശം 25ഓളം പാസഞ്ചേഴ്‌സും, എയര്‍ഹോസ്റ്റസും പൈലറ്റും ഉള്‍പ്പെടെ ബാക്കിയുള്ളവരെല്ലാം പുരുഷന്മാര്‍. അങ്ങനെ ഒടുവില്‍ ഡല്‍ഹിയില്‍ എത്തി, അവിടെ നിന്ന് ഫ്‌ളൈറ്റ് മാറ്റി ബുക്ക് ചെയ്ത് കൊച്ചിയിലെത്തി. വീട്ടിലെത്തിയ ആ നിമിഷം... യാത്രയില്‍ ഇങ്ങനെ ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴാണ് സ്വന്തം നാടിന്റെ വില ശരിക്കും മനസിലാകുന്നത്. എത്ര ദൂരേക്ക് പോയാലും, ഒടുവില്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ കിട്ടുന്ന സമാധാനം... അത് വേറെ തന്നെയാണ്'. അരുണിമ കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (3 minutes ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (9 minutes ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (17 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (22 minutes ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (33 minutes ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (38 minutes ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (44 minutes ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (50 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (59 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (3 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (3 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (3 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (4 hours ago)

Malayali Vartha Recommends