മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം

മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ.ഡിയുടെ കത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. പിണറായി വിജയനും റിയാസിനുമെതിരെ അന്വേഷണം നടത്താമെന്നാണ് എ.ജി നിയമോപദേശം നല്‍കിയിരിക്കുന്നത്. ഏത് അന്വേഷണം വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികള്‍ അടക്കം ചേര്‍ത്തുകൊണ്ടാണ് ഉപദേശം. ഇതോടെ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇ.ഡി ശുപാര്‍ശയില്‍ ഇന്നോ നാളെയോ നിയമോപദേശം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞിരുന്നു. നിയമോപദേശം കിട്ടിയാല്‍ ഉടന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ സി.എം.ആര്‍.എല്ലില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തില്‍ ആശങ്കയില്ലെന്നും അക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























