Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

18 SEPTEMBER 2026 11:18 PM IST
മലയാളി വാര്‍ത്ത

 

വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത മദ്യവും പിടികൂടിയ കേസില്‍ റിമാന്‍ഡിലുള്ള റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ പൂര്‍ത്തിയായ ശേഷം ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തന്നെ വിധി പ്രസ്താവിക്കുമെന്നാണ് സൂചന. അതോടൊപ്പം, പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
കേസില്‍ എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിടിച്ചെടുത്ത മദ്യശേഖരത്തില്‍ വ്യാജമദ്യവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവയുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ പോകാനും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയേറെയാണ്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അറിയാന്‍ വിശദവും രഹസ്യസ്വഭാവമുള്ളതുമായ അന്വേഷണം വേണമെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നേരത്തെ ഒന്നര മണിക്കൂറോളം നീണ്ട ജാമ്യവാദത്തിനിടെ, മദ്യം പിടിച്ച വാഴവറ്റയിലെ വീട് ആന്റോയുടേതല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. ഈ കെട്ടിടം 2022-ല്‍ ഒരു സ്ത്രീക്ക് കൈമാറിയതാണെന്നും ആന്റോ ഇവിടെ താമസിക്കുന്നില്ലെന്നുമായിരുന്നു അഭിഭാഷകന്റെ നിലപാട്. താന്‍ മദ്യപിക്കാറില്ലെന്നും വീട്ടില്‍ എങ്ങനെ മദ്യം എത്തിയെന്ന് അറിയില്ലെന്നും മീനങ്ങാടിയില്‍ വെച്ച് ആന്റോ അഗസ്റ്റിനും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

എന്നാല്‍ പ്രതിഭാഗത്തിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് പ്രോസിക്യൂഷന്‍ കൃത്യമായ രേഖകള്‍ കോടതിയില്‍ ഹാജരാക്കി. 2025-ലെ ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വീടിന്റെ നിലവിലെ ഉടമ ആന്റോ അഗസ്റ്റിന്‍ തന്നെയാണെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചു. നിലവില്‍ ആന്റോ അഗസ്റ്റിന്‍ മാത്രമാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുള്ളതിനാല്‍ സ്വതന്ത്ര അന്വേഷണത്തിനായി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി ആവശ്യപ്പെട്ടു.
ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ റെയ്ഡിനിടെയാണ് മദ്യശേഖരം കണ്ടെത്തുന്നത്. തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വാഴവറ്റയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒന്നാം നിലയിലെ മുറിയില്‍ നിന്ന് 138 കുപ്പി മദ്യം പിടികൂടുകയായിരുന്നു. വന്‍തോതില്‍ ശേഖരിച്ച മദ്യം വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്.ഐ.ആറിലെ പ്രാഥമിക നിഗമനം.

നിയമപരമായി ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വിദേശമദ്യവും 3.5 ലിറ്റര്‍ വൈനുമാണ് സൂക്ഷിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ബുധനാഴ്ച നടത്തിയ റെയ്ഡില്‍ 67 ലിറ്റര്‍ മദ്യം, 43 ലിറ്റര്‍ വിദേശനിര്‍മിത വിദേശമദ്യം, 4.824 ലിറ്റര്‍ വിദേശ വൈന്‍, 5.5 ലിറ്റര്‍ നാടന്‍ വൈന്‍, 860 മില്ലി ലിറ്റര്‍ മിലിട്ടറി മദ്യം എന്നിവയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. നിയമപരിധി ലംഘിച്ച് സൂക്ഷിച്ച മദ്യശേഖരം കണ്ടെത്തിയതോടെ നടപടികള്‍ എക്സൈസിലേക്ക് നീളുകയായിരുന്നു.

കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെത്തിയാണ് വയനാട്ടില്‍ നിന്നുള്ള എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുത്തത്. എഫ്.ഐ.ആറിന്റെ ഹാര്‍ഡ് കോപ്പി നേരിട്ട് കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് ആന്റോ നിലപാടെടുത്തു. പെരുമ്പാവൂര്‍ എക്സൈസ് സി.ഐ മനോജ് കുമാര്‍ എഫ്.ഐ.ആറുമായി സ്ഥലത്തെത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആലുവ താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ വയനാട്ടിലേക്ക് കൊണ്ടുപോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (39 minutes ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (42 minutes ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (45 minutes ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (47 minutes ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (49 minutes ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (54 minutes ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (55 minutes ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (59 minutes ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (1 hour ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (1 hour ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (1 hour ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (1 hour ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (1 hour ago)

Malayali Vartha Recommends