ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ചാലക്കുടി സ്വദേശി പ്രഹ്ലാദൻ(55) ആണ് മരിച്ചത്. ആലുവ പുളിഞ്ചുവട് ജംഗ്ഷനിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ദേശീയപാതയിലെ മീഡിയനിലിടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. പ്രഹ്ലാദനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























