കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21-ന് നാട്ടിലെത്തിക്കും; പ്രതി അനില അതീവ സുരക്ഷാ ജയിലിൽ...

അമേരിക്കയിലെ കലിഫോർണിയയിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന ഹരി (35), ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കും. നോർക്ക അധികൃതരുടെ സഹായത്തോടെയാണ് ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നത്. അഞ്ജനയുടെ സംസ്കാരം തിങ്കളാഴ്ച വൈകിട്ടും ആൻ മേരിയുടെ സംസ്കാരം ചൊവ്വാഴ്ച ചിങ്ങവനത്തും നടക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇവരുടെ ഉറ്റസുഹൃത്ത് അനില ബേബി നിലവിൽ സാന്റാക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിൽ പൊലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha

























