Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...


ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...


എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...


മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...

കേരള ട്രാവല്‍ മാര്‍ട്ട് ഈ മാസം 24 ന് ആരംഭിക്കും: ചരിത്രത്തിലെ ഏറ്റവും വലിയ കെടിഎം...

19 SEPTEMBER 2026 05:50 PM IST
മലയാളി വാര്‍ത്ത

More Stories...

'അക്കാലത്ത് എനിക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. എവിടെപ്പോയാലും ജനം വന്ന് കാല്‍തൊട്ട് വണങ്ങും

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമവും ലഹരി ഉപയോഗവും നടന്ന ഹാലോവിൻ പാർട്ടി വിഷയത്തിൽ വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ രംഗത്ത്

നവീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്താത്ത ശാന്ത സ്വഭാവക്കാരന്‍; മൊബൈല്‍ ഫോണ്‍ അമിതമായി

കല്യാണിയമ്മയുടെ അവസാന ആഗ്രഹം നടന്നു..! അന്ത്യകർമ്മങ്ങൾ കൃത്യമായി നടത്തി! റസാക്കും, സുലൈമാനും പൊട്ടിക്കരഞ്ഞ് നാട്

പ്രവാസികളേ ഇത് കഴിച്ചാൽ മരണം ഉറപ്പ്..! കാലൻ തൊട്ടടുത്ത് മരവിച്ച് പ്രവാസിയുടെ മൃതശരീരം 1 മാസത്തിന് ശേഷം നാട്ടിൽ

രാജ്യത്തെ ഏറ്റവും വലിയ ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ട് (കെ.ടി.എം 2026) റെക്കോര്‍ഡ് രജിസ്ട്രേഷനുമായി ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ട്ടായി മാറും. മാര്‍ട്ടില്‍ പങ്കെടുക്കുന്നതിനുള്ള ബയർ രജിസ്ട്രേഷന്‍ 3000 കടന്നു. സെപ്റ്റംബർ 24-ന് ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മാര്‍ട്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. ടൂറിസം മന്ത്രി അധ്യക്ഷനാകുന്ന ചടങ്ങില്‍ എക്സൈസ്-സഹകരണ മന്ത്രി എം ലിജു മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടനത്തിനു ശേഷം സെപ്റ്റംബർ 25 മുതൽ 27 വരെ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിലുമാണ് മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് മീറ്റുകൾ നടക്കുക.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. വര്‍ഷം തോറും 20 ടൂറിസം ഡെസ്റ്റിനേഷനുകളാണ് വികസിപ്പിക്കുന്നത്. ടൂറിസം വ്യവസായപങ്കാളികളുമായി സഹകരിച്ചാണ് പുതിയ ഡെസ്റ്റിനേഷനുകൾ കണ്ടെത്തുന്നത്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യവികസനം സര്‍ക്കാര്‍ നടത്തും. ഫോര്‍ട്ട്കൊച്ചിയില്‍ മാത്രം 100 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

രജിസ്റ്റര്‍ ചെയ്ത ബയര്‍മാരില്‍ 1500 ഓളം പേര്‍ നേരിട്ടെത്തുമെന്ന സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. ഇതിൽ 1200 പേർ ഹോസ്റ്റഡ് ബയർമാരും 300 പേർ നോൺ ഹോസ്റ്റഡ് ബയർമാരുമാണ്. ടൂറിസം സംരംഭകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തിലും മികച്ച പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേളയിൽ 383 സെല്ലര്‍മാരാണ് സ്റ്റാൾ ബുക്കിംഗ് പൂർത്തിയാക്കിയത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 15 സ്റ്റാളുകളും മാര്‍ട്ടിലുണ്ടാകും. ബിസിനസ് ചർച്ചകൾക്കും വിപണന സാധ്യതകൾക്കുമായി ഇതിനകം 45,000 ലധികം ബിസിനസ് കൂടിക്കാഴ്ചകളാണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിലേക്കുള്ള വലിയ തോതിലുള്ള നിക്ഷേപ-വാണിജ്യ സാധ്യതകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

ഹൈബി ഈഡന്‍ എംപി, എംഎല്‍എ മാരായ ടി ജെ വിനോദ്, ദീപക് ജോയ്, കേരള ടൂറിസം അഡി. ഡയറക്ടര്‍(ജനറല്‍) സുമിത് കുമാര്‍ താക്കൂര്‍ ഐഎഎസ്, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥന്‍, മുന്‍ പ്രസിഡന്റ് ബേബി മാത്യൂ, ട്രഷറര്‍ ജിബ്രാന്‍ ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. കെടിഎം പ്രദര്‍ശന സ്ഥലങ്ങളായ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ച മന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തി.
ദേശീയ-അന്തർദേശീയ തലങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ വിപുലമായ പങ്കാളിത്തവും ഇത്തവണത്തെ കെ.ടി.എമ്മിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. ആകെ 138 മാധ്യമ പ്രതിനിധികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 71 അന്താരാഷ്ട്ര മാധ്യമപ്രവർത്തകരും 67 ദേശീയ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു.

വാണിജ്യ കൂടിക്കാഴ്ചകൾ, ടൂറിസം നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാർട്ടിലുണ്ടാകും. ഇക്കുറി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെയാണ് പോസ്റ്റ്-മാർട്ട് ടൂറുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് വിവിധ മേഖലകളിലായാണ് ഇത്തവണ ടൂർ സംഘടിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട വിദേശ-ആഭ്യന്തര മാധ്യമപ്രവർത്തകർക്കായുള്ള ടൂർ പരിപാടി മാർട്ടിന് മുൻപായിത്തന്നെ നടത്തുന്നതായിരിക്കും.

പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നു എന്നതാണ് ഇത്തവണത്തെ മാർട്ടിന്റെ മറ്റൊരു പ്രധാന സവിശേഷത. രജിസ്ട്രേഷൻ, വാണിജ്യ (ബിടുബി) കൂടിക്കാഴ്ചകൾ, സെമിനാറുകൾ തുടങ്ങി മാർട്ടിലെ എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും ഡിജിറ്റലാക്കും. ഇതിനായി പുതിയ സോഫ്റ്റ്‌വെയറും മൊബൈൽ ആപ്പുമായിരിക്കും ഉപയോഗിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അക്കാലത്ത് എനിക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. എവിടെപ്പോയാലും ജനം വന്ന് കാല്‍തൊട്ട് വണങ്ങും  (3 hours ago)

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമവും ലഹരി ഉപയോഗവും നടന്ന ഹാലോവിൻ പാർട്ടി വിഷയത്തിൽ വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ രംഗത്ത്  (3 hours ago)

നവീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്താത്ത ശാന്ത സ്വഭാവക്കാരന്‍; മൊബൈല്‍ ഫോണ്‍ അമിതമായി  (3 hours ago)

കല്യാണിയമ്മയുടെ അവസാന ആഗ്രഹം നടന്നു..! അന്ത്യകർമ്മങ്ങൾ കൃത്യമായി നടത്തി! റസാക്കും, സുലൈമാനും പൊട്ടിക്കരഞ്ഞ് നാട്  (3 hours ago)

ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതികളെ പിടികൂടി  (3 hours ago)

പ്രവാസികളേ ഇത് കഴിച്ചാൽ മരണം ഉറപ്പ്..! കാലൻ തൊട്ടടുത്ത് മരവിച്ച് പ്രവാസിയുടെ മൃതശരീരം 1 മാസത്തിന് ശേഷം നാട്ടിൽ  (3 hours ago)

പാങ്ങപ്പാറ കൊലപാതകത്തില്‍ ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം  (6 hours ago)

ഇതൊന്നുമല്ല സത്യം,മരിക്കുന്നതിന് മുന്നേ ആ ഒറ്റ മെസ്സേജ് മാത്രം..! നെഞ്ചുപൊട്ടി തുറന്നടിച്ച് അഭിരാമിന്റെ ചങ്ക്,പാങ്ങപ്പാറയിൽ ട്വിസ്റ്റ്  (6 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത  (7 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത പ്രചാരണ പരിപാടിയായ ഓപ്പറേഷന്‍ തൂഫാന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ  (7 hours ago)

ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം അനിവാര്യം; പുതിയ മാതൃക നിർദേശിച്ച് ഡോ. ഷംഷീർ വയലിൽ...  (7 hours ago)

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...  (7 hours ago)

സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍  (7 hours ago)

രക്താർബുദം ബാധിച്ച കുഞ്ഞിന് ആർ.സി.സി.യിൽ ചികിത്സാപിഴവെന്ന പരാതി; പാനൽ രൂപീകരിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം  (7 hours ago)

Malayali Vartha Recommends