കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിനല്‍കിയ സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. അതേസമയം, എക്‌സ്‌റേ മാറിനല്‍കിയതില്‍ വീഴ്ച സംഭവിച്ചെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. എക്‌സ്‌റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്നും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ റേഡിയോളജി, പള്‍മണോളജി വകുപ്പുകളിലെ ഡോക്ടര്‍മാരോട് വിശദീകരണം തേടുമെന്നും സൂപ്രണ്ട് അറിയിച്ചു. കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്വാസതടസ്സവുമായി ചികിത്സയ്‌ക്കെത്തിയ 16കാരിക്കാണ് ചികിത്സയിലുള്ള 88കാരിയുടെ എക്‌സ്‌റേ മാറിനല്‍കിയത്. തുടര്‍ന്ന് ഈ എക്‌സ്‌റേവെച്ച് 16കാരിയെ നട്ടെല്ലിനുള്ള വളവിന് ചികിത്സിക്കുകയും നാലുദിവസത്തോളം മരുന്ന് കഴിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























