എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ

അമ്മയോട് ഫോണിൽ അനാവശ്യമായി പറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പിറവത്ത് സുഹൃത്ത് പെട്രോളൊഴിച്ച് കൊളുത്തിയ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കക്കാട് പൊതുകുന്നത് അരുൺ പ്രകാശ് (31) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിൽ നടന്ന ദാരുണ സംഭവത്തിൽ കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അരുണിന്റെ അന്ത്യം.
സംഭവവുമായി ബന്ധപ്പെട്ട് അരുണിന്റെ ഉറ്റസുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജിഷ്ണുവിന്റെ അമ്മയോട് അരുൺ ഫോണിലൂടെ സംസാരിച്ച വിഷയം ചോദ്യം ചെയ്തതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ബുധനാഴ്ച രാത്രി വൈകി പിറവത്തെ ബാറിലിരുന്നാണ് ജിഷ്ണു അരുണിനെ ഫോണിൽ വിളിക്കുന്നത്. ഈ സമയം അരുണും മറ്റ് രണ്ട് കൂട്ടുകാരും പിറവം ടൗണിലെ പള്ളിക്കവല ഭാഗത്തുണ്ടായിരുന്നു. ബാറിൽ നിന്ന് പുറത്തിറങ്ങിയ ജിഷ്ണു പള്ളിക്കവലയിലേക്ക് വരുന്നതിനിടയിലാണ് കുപ്പിയിൽ പെട്രോൾ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























