സിനിമാ മേഖലയെ നടുക്കി കൊണ്ട് നടി അതുല്യ ചന്ദ്ര ഉള്‍പ്പെട്ട 12 പേരടങ്ങുന്ന ഒരു സംഘം സാമ്പത്തിക ഭീഷണിപ്പെടുത്തലും കവര്‍ച്ചാ കേസും..പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..

സിനിമാ പ്രേക്ഷകര്‍ക്കും നാടിനും വലിയ അമ്പരപ്പുണ്ടാക്കിക്കൊണ്ടാണ് നടി അതുല്യ ചന്ദ്ര ഉള്‍പ്പെട്ട 12 പേരടങ്ങുന്ന ഒരു സംഘം സാമ്പത്തിക ഭീഷണിപ്പെടുത്തലും കവര്‍ച്ചാ കേസും ഉൾപ്പെടെ ഇപ്പോൾ അറസ്റിലായിരിക്കുന്നത് . പ്രതികളെ ചോദ്യം ചെയ്യുന്നതിൽ നിന്നും വലിയ ക്രിമിനൽ നടപടികളാണ് പോലീസ് എടുത്തിരിക്കുന്നത് . കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടറെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയും ഫോണും മറ്റ് ഉപകരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് നടി ഇപ്പോള്‍ നിയമനടപടി നേരിടുന്നത്.
കൊച്ചി പൊന്നുരുന്നിയിലെ അപ്പാര്‍ട്ട്മെന്റില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അസുഖബാധിതയായ ബന്ധുവിനെ പരിശോധിക്കണമെന്ന വ്യാജേനയാണ് നടി ഡോക്ടറെ ഇവിടേക്ക് ക്ഷണിച്ചത്. എന്നാല്‍ അവിടെയെത്തിയ ഡോക്ടറെ പ്രതികളുടെ സംഘം തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.സംഭവദിവസം വൈകിട്ട് ബന്ധുവിന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ധരിപ്പിച്ചാണ് ഡോക്ടറെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഉള്ളില്‍ കടന്ന ഡോക്ടറെ അതുല്യ ചന്ദ്രയും മറ്റ് പ്രതികളും ചേര്‍ന്ന് തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തു.
ഒരു കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തല്‍.അടിയേറ്റ് അവശനായ ഡോക്ടറുടെ പക്കല്‍ നിന്നും മൂന്ന് ലക്ഷം രൂപയോളം വിലമതിക്കുന്ന രണ്ട് ഐഫോണുകളും ഇയര്‍പോഡുകളും സംഘം കവര്‍ന്നു.പണം നല്‍കാം എന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് രാത്രിയോടെ ഡോക്ടറെ പ്രതികള്‍ വിട്ടയച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയ ഡോക്ടര്‍ തൊട്ടടുത്ത ദിവസം തന്നെ കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.കേസില്‍ ആകെ 12 പ്രതികളാണുള്ളത്. നടനും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബിബിന്‍ പെരുമ്പള്ളിയാണ് ഒന്നാം പ്രതി. നടി അതുല്യ ചന്ദ്ര മൂന്നാം പ്രതിയാണ്.
ഇവരെ കൂടാതെ പല ക്രിമിനല്‍ കേസുകളിലും പ്രതിയായ കെ.ബി. വിഷ്ണുവും നിലവില്‍ അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ള ഒമ്പത് പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ഇതിൽ ബിബിന്‍ പെരുമ്പള്ളിയും സിനിമയിലൂടെ പരിചയമുള്ള മുഖമാണ്. പ്രമുഖ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയായ 'വേയ്‌ഫെറര്‍ ഫിലിംസി'ന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും (സി.ഒ.ഒ) കൂടിയാണ് ബിബിന്‍ പെരുമ്പള്ളി. ദുല്‍ഖറിന്റെ കമ്പനിയിലെ ജീവനക്കാരുടെ താമസത്തിനായി എടുത്ത പൊന്നുരുന്നിയിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടര്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായത് എന്നാണ് ചില റിപ്പോർട്ടുകൾ. 'ഉസ്താദ് ഹോട്ടല്‍', 'സെക്കന്റ് ഷോ', 'കുറുപ്പ്', 'കിങ് ഓഫ് കൊത്ത', ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'ലോക' വരെയുള്ള നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഇയാള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ ഇത് ആസൂത്രിതമായ ഹണിട്രാപ്പ് സാധ്യതകളുണ്ടോ എന്നും കടവന്ത്ര പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഡോക്ടറെ പണിപറ്റിച്ച് പണം തട്ടാനാണോ അതോ മറ്റെന്തെങ്കിലും വ്യക്തിവൈരാഗ്യമാണോ ഇതിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. നടിയുടെ ബന്ധുവിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും.അന്യായമായി തടങ്കലിൽ വെക്കൽ, ഭീഷണിപ്പെടുത്തൽ, മനഃപൂർവം മുറിവേൽപ്പിക്കൽ, കവർച്ച തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഒൻപത് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. അവരെ കൂടി വേഗത്തിൽ പിടിക്കാനുള്ള നടപടികളാണ് പോലീസ് ഇപ്പോൾ ചെയ്തു കൊണ്ട് ഇരിക്കുന്നത്
https://www.facebook.com/Malayalivartha























