Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്

22 SEPTEMBER 2026 04:52 PM IST
മലയാളി വാര്‍ത്ത

അനധികൃത സ്വത്ത് സമ്പാദനത്തില്‍ നാലുവര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട മുന്‍ ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ വക കിടിലന്‍ മറുപടി. കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വാക്കാല്‍ മറുപടി നല്‍കിയത്. 'നിയമം ദുര്‍ബലമല്ല, എത്ര ഉന്നത പദവിയാണെങ്കിലും വിവേചനമില്ലാതെ നിയമം നടപ്പിലാക്കപ്പെടും' എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

തച്ചങ്കരി സമര്‍പ്പിച്ച അപ്പീലില്‍ മറുപടി സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി രണ്ടു ദിവസത്തെ സമയം അനുവദിച്ചു. കോട്ടയം വിജിലന്‍സ് കോടതി വിധിച്ച നാലു വര്‍ഷത്തെ തടവിനും 30.84 ലക്ഷം രൂപ പിഴയ്ക്കും എതിരെയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. അപ്പീല്‍ തീര്‍പ്പാകുന്നതു വരെ ശിക്ഷമരവിപ്പിച്ചു ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി. ഹര്‍ജിയില്‍ വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. സാധാരണ കേസ് അല്ലാത്തതിനാല്‍ തടസവാദം ഉന്നയിക്കാന്‍ അവസരം വേണമെന്നും സംസ്ഥാന വിജിലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 389 പ്രകാരം 10 വര്‍ഷത്തില്‍ താഴെ ശിക്ഷിക്കപ്പെടുന്ന കേസുകളില്‍ പ്രോസിക്യൂഷന് രേഖാമൂലം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രത്യേക വ്യവസ്ഥയില്ലെന്ന് തച്ചങ്കരിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇത്രയും പഴക്കം ചൈന്നാരു കേസില്‍ പ്രോസിക്യൂട്ടര്‍ ഇത്തരം ആവശ്യവുമായി മുന്നോട്ടുവരുന്നത് ആദ്യമായിട്ടാണെന്നും സമയം നീട്ടി നല്‍കരുതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

തുടര്‍ന്ന്, നിയമത്തില്‍ രേഖാമൂലമുള്ള തടസവാദം സമര്‍പ്പിക്കുന്നതിനു വിലക്കില്ലെന്നും അസാധാരണ സാഹചര്യങ്ങളില്‍ പ്രോസിക്യൂഷനു മറുപടി നല്‍കാന്‍ കോടതിക്കു വിവേചനാധികാരം ഉപയോഗിച്ചു സമയം അനുവദിക്കാമെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ വ്യക്തമാക്കി. 'എല്ലാ ഡിജിപിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും എന്തിന് മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും വരെയുള്ള സന്ദേശമാണിത്. നിയമവും നിയമപുസ്തകങ്ങളും അത്ര ദുര്‍ബലമല്ല; അതുകൊണ്ട് എത്ര ഉയര്‍ന്ന പദവിയിലുള്ളവരായാലും അവരുടെ പദവി നോക്കാതെ, യാതൊരു വിവേചനവുമില്ലാതെ നിയമം നടപ്പിലാക്കപ്പെടും' എന്ന് കോടതി കേസിന്റെ വാദത്തിനിടെ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് വിജിലന്‍സിന്റെ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനായി കേസ് മാറ്റിവച്ചു. 20032007 കാലയളവില്‍ ഔദ്യോഗിക പദവിയിലിരിക്കെ വരുമാനത്തില്‍ കൂടുതല്‍ അഴിമതിയിലൂടെ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരിയെ ശിക്ഷിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (22 minutes ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (31 minutes ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (41 minutes ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (58 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (1 hour ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (1 hour ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (1 hour ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (1 hour ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (1 hour ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (1 hour ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (1 hour ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (1 hour ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (2 hours ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (2 hours ago)

Malayali Vartha Recommends