വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ

കർഷകർക്ക് ആശ്വാസം... വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ.
വന്യജീവി സംഘർഷത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാര തുക 14 ലക്ഷം രൂപയിൽ നിന്ന് 21 ലക്ഷം രൂപയായി ഉയർത്തുമെന്നും കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കുമെന്നും മന്ത്രി.
യുഡിഎഫ് പ്രകടനപത്രികയിൽ 50 ശതമാനം വർധനവാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നഷ്ടപരിഹാര തുക 100 ശതമാനം വർധിപ്പിക്കാനായി തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 2015ലാണ് ഇതിനുമുമ്പ് വന്യമൃഗ ശല്യത്തിനുള്ള നഷ്ടപരിഹാരം വർദ്ധിപ്പിച്ചത്. അതിനുശേഷം തുകയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
വന്യജീവി ശല്യം വളരെ സങ്കീർണമായ ഒരു വിഷയമാണെന്നും വിവിധ വകുപ്പുകൾ ഒരുമിച്ച് നിന്ന് പ്രവർത്തിച്ചാൽ മാത്രമേ ഇത് ഫലപ്രദമായി കൈകാര്യം ചെയ്യാനായി കഴിയൂയെന്നും മന്ത്രി ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങളെ വനത്തിനകത്ത് തന്നെ നിലനിർത്താനുള്ള പ്രായോഗിക ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























