ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നതാണ്. നേപ്പാളിനെതിരായ ശ്രീലങ്കയുടെ ക്വാർട്ടർഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ശ്രീലങ്ക സെമിഫൈനലിൽ ഇടം പിടിച്ചത്. രണ്ട് സെമി ഫൈനലുകളും ഒക്‌ടോബർ 1 നടക്കും. ഇന്ത്യയുടെ മൽസരം രാവിലെ 10.30 നാണ്. നിഷിനിൽ രാവിലെ ഒമ്പതിന് മത്സരം തുടങ്ങേണ്ടിയിരുന്നെങ്കിലും മണിക്കൂറുകൾക്ക് മുമ്പേ മഴ ആരംഭിച്ചിരുന്നു.
മഴ തുടർന്നതോടെ ടോസ് പോലും നടത്താനാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഐസിസി ട്വന്റി 20 റാങ്കിങ്ങിലെ ഉയർന്ന റാങ്ക് അടിസ്ഥാനമാക്കിയാണ് ശ്രീലങ്കയ്ക്ക് സെമിഫൈനൽ പ്രവേശനം ലഭിച്ചത്.
ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരാണ് ടൂർണമെന്റിലെ നാല് സീഡഡ് ടീമുകൾ. ഇതേ മാനദണ്ഡത്തിലാണ് മഴമൂലം അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർഫൈനൽ ഉപേക്ഷിച്ചതിന് പിന്നാലെ ഇന്ത്യയും സെമിയിൽ കടന്നത്. ഹോങ്കോങ്ങിനെതിരായ മത്സരം ഉപേക്ഷിച്ചതോടെ പാകിസ്ഥാനും സെമിയിൽ പ്രവേശിക്കുകയായിരുന്നു.
അതേസമയം ബംഗ്ലാദേശ്–മലേഷ്യ ക്വാർട്ടർഫൈനലും മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഒക്ടോബർ ഒന്നിന് ആദ്യ സെമിഫൈനലിൽ ബംഗ്ലാദേശ് പാകിസ്ഥാനെയും രണ്ടാം സെമിഫൈനലിൽ ഇന്ത്യ ശ്രീലങ്കയെയും നേരിടും. ഇന്ത്യ–ശ്രീലങ്ക സെമിഫൈനലും മഴമൂലം ഉപേക്ഷിക്കേണ്ടിവന്നാൽ ഉയർന്ന സീഡിങ് ഉള്ള ഇന്ത്യക്ക് ഫൈനലിലേക്ക് മുന്നേറാൻ കഴിയും.
" f
https://www.facebook.com/Malayalivartha























