തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെകേസെടുത്ത് പോലീസ്

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അതേസമയം, യൂത്ത് കോൺഗ്രസ് അതിക്രമത്തിലും പൊലീസ് നടപടിയിലും ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എസ്എഫ്ഐ.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ നൈറ്റ് മാർച്ചിന് നേരെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും കല്ലേറുണ്ടായതാണ് സംഘർഷത്തിന് തുടക്കമായത്. ഇതോടെ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപന്തമെറിഞ്ഞു.
നേതാക്കൾ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ വൻ സംഘർഷമുണ്ടായി. ക്യാമ്പസിന് അകത്ത് പൊലീസ് ലാത്തി ചാർജ് നടത്തുകയും ചെയ്തു. ഇതിനിടെ, കോളേജ് ഹോസ്റ്റലിന് സമീപം എസ്എഫ്ഐ പ്രവർത്തകർ തമ്പടിച്ചത് സ്ഥിതി വഷളാക്കി. ഹോസ്റ്റൽ വളപ്പിനകത്ത് കയറി പൊലീസ് ലാത്തി ചാർജ് നടത്തി. നിരവധി പേർക്ക് പരിക്കേൽക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha


























