സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും.മദ്യപിച്ച് വാഹനമോടിച്ച് അപകടത്തിൽപ്പെട്ടാൽ ജാമ്യം കിട്ടുന്നതിന് കൂടുതൽ വ്യവസ്ഥകൾ കൊണ്ടു വരുന്നതാണ് . റോഡിലെ നിയമ ലംഘനങ്ങൾ കർശനമായി തടയാനായി മുഖ്യമന്ത്രി ചെയർമാനായി 'കേരള റോഡ് സുരക്ഷാ മിഷൻ' വരും.
ഗതാഗത മന്ത്രി വൈസ് ചെയർമാനും മറ്റ് ഏഴ് മന്ത്രിമാർ അംഗങ്ങളുമായി ഉന്നതതല സമിതി രൂപീകരിച്ചു. പ്രവർത്തനം പഞ്ചായത്തു തലം വരെ വ്യാപിപ്പിക്കുകയും ചെയ്യും. ബോധവൽക്കരണവും കർശന നിയമ നടപടികളും ദൗത്യത്തിന്റെ ഭാഗമാക്കുന്നതാണ്.
ആഭ്യന്തരം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി എന്നീ വകുപ്പുകളെ കൂടി സഹകരിപ്പിച്ചാകും പദ്ധതി തയ്യാറാക്കുക.
വാഹനമോടിക്കുമ്പോൾ മദ്യപിച്ചെന്നു തെളിഞ്ഞാൽ ജാമ്യ വ്യവസ്ഥ കർശനമാക്കുന്നതും വാഹനം പിടിച്ചെടുക്കുന്നതും അടക്കമുള്ള നടപടികൾ വേണമെന്ന നിർദേശത്തിൽ ഗതാഗത വകുപ്പ് നിയമോപദേശം തേടുകയും ചെയ്തു. ആഭ്യന്തര വകുപ്പുമായും ഇക്കാര്യം ചർച്ചചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha


























