ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ നിരയില്‍ യുവതാര വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
വൈഭവും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകുമ്പോള്‍ സഞ്ജു മൂന്നാം നമ്പറിലാണ് ഇറങ്ങുക. ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ നാലാം നമ്പറിലെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ അഞ്ചാമനായി ക്രീസിലെത്തുന്നതാണ്.
വൈസ് ക്യാപ്റ്റൻ തിലക് വര്‍മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നിവരടങ്ങിയ ശക്തമായ ബാറ്റിംഗ് നിരയുമാണ് ഇന്ന് ഇറങ്ങുന്നത്.
"
https://www.facebook.com/Malayalivartha


























