അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍

മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ രംഗത്ത്. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് താന്‍ മുമ്പ് പറഞ്ഞപ്പോള്‍ തന്നെ പലരും കൊത്തിപ്പറിച്ചിട്ടുണ്ടെന്നും, പാര്‍ട്ടിക്കകത്ത് കാര്യങ്ങള്‍ പറയണമെന്നായിരുന്നു അന്ന് എല്ലാവരും തനിക്ക് നല്‍കിയ ഉപദേശമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്നാല്‍ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ടെന്നും, കെ.പി.സി.സി അധ്യക്ഷനുമായി താന്‍ നിരന്തരം സംസാരിക്കാറുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍, ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളില്‍ എസ്.എഫ്.ഐയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.
കരിങ്കൊടി കാണിക്കുന്നതില്‍ തെറ്റില്ലെങ്കിലും, വഴിയില്‍ തടഞ്ഞ് കാറില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സിപിഎമ്മുകാര്‍ അഞ്ചുവര്‍ഷം ക്ഷമയോടെ കാത്തിരിക്കണമെന്നും, അഞ്ചു കൊല്ലം കഴിയുമ്പോള്‍ ജനങ്ങള്‍ വോട്ട് ചെയ്ത് തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന് പ്രതിപക്ഷ നേതാവ് വിചാരിച്ചാല്‍ അത് നടക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























