നെടുമ്പാശേരിയില് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; സുഹൈല് സജീവ് മദ്യപിച്ചിരുന്നുവെന്ന് റിമാന്ഡ് റിപ്പോര്ട്ട്

19കാരന് ഓടിച്ച മിനി കൂപ്പര് ഇടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈല് സജീവ് മദ്യപിച്ചിരുന്നുവെന്ന് റിമാന്ഡ് റിപ്പോര്ട്ട്. ഒക്ടോബര് 10 ന് വൈകിട്ട് മുതല് നഗരത്തിലെ വിവിധ ബാറുകളില് നിന്നും തുടര്ന്ന് നെടുമ്പാശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറില് നിന്നും സുഹൈല് ഉള്പ്പെടെയുള്ള പ്രതികള് മദ്യപിച്ച ശേഷം വാഹനമോടിച്ചതാണ് അപകടത്തിനു കാരണമായതെന്ന് നെടുമ്പാശേരി പൊലീസ് സമര്പ്പിച്ച റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. അതോടൊപ്പം, പ്രതി ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനു കൂടിയാണ് റിമാന്ഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്നും റിപ്പോര്ട്ടിലുണ്ട്. റിപ്പോര്ട്ട് പരിഗണിച്ച അങ്കമാലി മജിസ്ട്രേട്ട് കോടതി സുഹൈലിനെയും ഒപ്പം അറസ്റ്റിലായ നിനവിനേയും 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തിരുന്നു. അതിനിടെ, സുഹൈലിനെ കസ്റ്റഡിയില് വാങ്ങാന് നെടുമ്പാശേരി പൊലീസ് നാളെ അപേക്ഷേ നല്കും.
ഞായറാഴ്ച വെളുപ്പിനെ രണ്ടുമണിയോടെയാണ് ആലപ്പുഴ ലജനത്ത് വാര്ഡ് നൂഹ് മന്സിലില് സുഹൈല് (19) ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടറില് സഞ്ചരിക്കുകയായിരുന്ന 3 പേര് കൊല്ലപ്പെട്ടിരുന്നു. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ബിഎന്എസ് 105, 281, 49, 3(5), മോട്ടോര് വാഹന നിയമം 185 എന്നീ വകുപ്പുകള് പ്രകാരമാണ് നിലവില് കേസ് റജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തുന്നത്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല് കൂടുതല് വകുപ്പുകള് ചുമത്തിയേക്കുമെന്നും പൊലീസ് വൃത്തങ്ങള് അറിയിച്ചു. സുഹൈലിനെ നാളെ കസ്റ്റഡിയില് വാങ്ങി അപകടമുണ്ടായ സ്ഥലത്തും സന്ദര്ശിച്ച ബാറുകളിലും പൊലീസ് തെളിവെടുപ്പ് നടത്തും.
https://www.facebook.com/Malayalivartha























