ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർദ്ധിപ്പിച്ചു

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർധിപ്പിച്ചു. ഇരട്ടിയായാണ് വർദ്ധിപ്പിച്ചത്. മുമ്പ് നൽകിയിരുന്ന 300 രൂപ 600 രൂപയായാണ് വർദ്ധിപ്പിച്ചത്. ക്യാമ്പ് ഫോളോവേഴ്‌സിനും 600 രൂപ അലവന്‍സ് ലഭ്യമാകും.
പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിദിന ഭക്ഷണ ചെലവിനുള്ള മെസ്സ് അലവൻസും വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 79 രൂപയിൽ നിന്നും പ്രതിദിനം 90 രൂപയായി വർദ്ധിപ്പിച്ചു. തീർത്ഥാടന കാലത്തെ പൊലീസ് മെസ്സ് സൗകര്യങ്ങൾക്കായി ആകെ 3.60 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. തീര്‍ഥാടനകാലത്ത് പൊലീസുകാര്‍ക്ക് മെച്ചപ്പെട്ട താമസം, ഭക്ഷണം, കുടിവെള്ളം എന്നിവ ഉറപ്പാക്കാനും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും നിര്‍ദേശങ്ങൾ നൽകി.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പൊലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























