Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌

23 OCTOBER 2026 12:23 AM IST
മലയാളി വാര്‍ത്ത

ഏകദിന ക്രിക്കറ്റിൽ അതിവേഗ ഇരട്ടസെഞ്ച്വറി നേടി ചരിത്രം കുറിച്ച് ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി ബ്രൂക്ക്. ശ്രീലങ്കയ്ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലാണ് ബ്രൂക്കിന്റെ ചരിത്ര നേട്ടം. വെറും 114 പന്തിലാണ് താരം തന്റെ ഇരട്ടസെഞ്ച്വറി പൂർത്തിയാക്കിയത്. ഇംഗ്ലണ്ടിനായി ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ബ്രൂക്ക് സ്വന്തമാക്കി. 116 പന്തിൽ 202 റൺസുമായി ബ്രൂക്ക് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ റെക്കാഡാണ് മറികടന്നത്. കഴിഞ്ഞ മാസം ഗോഹട്ടിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിലായിരുന്നു ഗില്ലിന്റെ നേട്ടം.

21 ബൗണ്ടറികളും 10 സിക്സറുകളും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ഇതോടെ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. ഏകദിനത്തിലെ ഇംഗ്ലണ്ടിന്റെ നാലാമത്തെ ഉയർന്ന ടീം ടോട്ടലാണിത്. 75 പന്തിൽ സെഞ്ച്വറി തികച്ച ബ്രൂക്ക്, ഫൈൻ ലെഗിന് മുകളിലൂടെ റാംപ് ഷോട്ടിലൂടെ ബൗണ്ടറി നേടിയാണ് മൂന്നക്കം കടന്നത്. സമാനമായ ഷോട്ടിലൂടെ 150 റൺസും പിന്നിട്ടു. അവസാന ഓവറിൽ ജനിത് ലിയനാഗെയ്‌ക്കെതിരെ പാഡിൽ സ്വീപിലൂടെ ഇരട്ടസെഞ്ച്വറിയും തികയ്ക്കുകയായിരുന്നു. വെറും 39 പന്തുകൾ മാത്രമാണ്

രണ്ടാം സെഞ്ച്വറിക്കായി ബ്രൂക്കിന് വേണ്ടിവന്നത്.ബ്രൂക്കിന് പുറമെ ജോ റൂട്ട് (69), വിൽ ജാക്സ് (66), ടോം ബാന്റൺ (50) എന്നിവരും തിളങ്ങി. അവസാന 10 ഓവറിൽ ബ്രൂക്കും ജാക്സും ചേർന്ന് 156 റൺസാണ് കൂട്ടിച്ചേർത്തത്. ലങ്കൻ ബൗളർമാർക്ക് ഇംഗ്ലണ്ടിന്റെ ബാറ്റിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇഷാൻ മലിംഗ 91 റൺസും ദിൽഷൻ മധുശങ്ക 89 റൺസും വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഏകദിന ക്രിക്കറ്റിൽ തിരിച്ചെത്തിയ ദസുൻ ഷനക ആറ് ഓവറിൽ 74 റൺസും വഴങ്ങി. സ്പിന്നർ ദുനിത് വെല്ലാലഗെ രണ്ടു വിക്കറ്റ് വീഴ്ത്തി 56 റൺസ് വഴങ്ങി. പാകിസ്ഥാനോട് തോൽവി വഴങ്ങിയ ഇംഗ്ലണ്ടും ശ്രീലങ്കയും ടൂർണമെന്റിലെ ആദ്യ ജയം തേടിയാണ് ഏറ്റുമുട്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (17 minutes ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (24 minutes ago)

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (26 minutes ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (33 minutes ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (35 minutes ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (37 minutes ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (41 minutes ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (43 minutes ago)

അസിം മുനീറിനെ നാണംകെടുത്തി ഇറാൻ; വിമാനത്തിലേക്കു മടങ്ങിപ്പോകാൻ നിർദേശം  (48 minutes ago)

ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്  (50 minutes ago)

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (52 minutes ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (1 hour ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (1 hour ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (1 hour ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (1 hour ago)

Malayali Vartha Recommends