Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ

23 OCTOBER 2026 12:49 AM IST
മലയാളി വാര്‍ത്ത

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ആഗോള ഊർജ വിപണിയിൽ ഏകദേശം 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമുണ്ടായതായി സൗദി അരാംകോ പ്രസിഡന്റും സി.ഇ.ഒ.യുമായ അമീൻ അൽ നാസർ വെളിപ്പെടുത്തി. പ്രതിസന്ധിയുടെ ആഘാതം മുൻകാലങ്ങളിൽ കാണാത്ത വിധം രൂക്ഷമാണെന്നും ആവശ്യമായ നിലവാരത്തേക്കാൾ കുറഞ്ഞ എണ്ണശേഖരവുമായാണ് വിപണികൾ പ്രതിസന്ധിയിലേക്ക് കടന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒരു അറബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൽ നാസർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധിക്കിടെ എണ്ണവില ഇതിലും ഉയർന്ന നിലയിലെത്താമായിരുന്നുവെന്നും എന്നാൽ ഈസ്റ്റ്‌വെസ്റ്റ് പൈപ്പ്ലൈൻ വിലവർധന ഒരു പരിധിവരെ തടയാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി അവസാനിക്കുന്നതോടെ ഉപഭോഗം വീണ്ടെടുക്കുന്നതിന്റെയും എണ്ണശേഖരം പുനഃപൂരിപ്പിക്കുന്നതിന്റെയും ഭാഗമായി പ്രതിദിന എണ്ണ ആവശ്യകതയിൽ 30 ലക്ഷം ബാരലിന്റെ വർധനയുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു.

വിതരണ തടസ്സങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഈസ്റ്റ്‌വെസ്റ്റ് പൈപ്പ്ലൈനിന്റെ ശേഷി പ്രതിദിനം ഒരു കോടി ബാരലായി ഉയർത്താൻ അരാംകോ പ്രവർത്തിക്കുന്നതായി അൽ നാസർ അറിയിച്ചു. എണ്ണ കയറ്റുമതിക്കായി പുതിയ പാതകൾ കണ്ടെത്തുന്നതിനുള്ള സാങ്കേതിക പഠനങ്ങളും പുരോഗമിക്കുകയാണ്.

ഹോർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ് കടലിടുക്ക്, സിദി കെരീർ എന്നിവയാണ് എണ്ണ കയറ്റുമതിക്കായി കമ്പനി ആശ്രയിക്കുന്ന മൂന്ന് പാതകളെന്ന് അദ്ദേഹം വിശദീകരിച്ചു. സൗദിക്ക് പുറത്തുള്ള എണ്ണ സംഭരണശേഷി ഇരട്ടിയാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. പ്രത്യേകിച്ച് ഏഷ്യയിലെ സംഭരണശേഷി വർധിപ്പിക്കുന്നതിനാണ് ശ്രദ്ധ.

പ്രതിസന്ധിക്കാലത്ത് കമ്പനിക്ക് ആവശ്യമായ സാമഗ്രികളിൽ 90 ശതമാനവും പ്രാദേശികമായി നിർമിച്ചതാണെന്ന് അൽ നാസർ പറഞ്ഞു. തീ അണയ്ക്കുന്നതിന് മുമ്പുതന്നെ നാശനഷ്ടങ്ങൾ വിലയിരുത്താനും അറ്റകുറ്റപ്പണികൾക്കാവശ്യമായ സാമഗ്രികൾ എത്തിക്കാനും കമ്പനിയുടെ സംഘങ്ങൾ പ്രവർത്തനം ആരംഭിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിസന്ധിക്കിടെ നാശനഷ്ടങ്ങൾ മറികടക്കുന്നതിനും പ്രവർത്തനശേഷി പുനഃസ്ഥാപിക്കുന്നതിനും ജീവനക്കാർ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. 2021 മുതൽ 2030 വരെയുള്ള കാലയളവിൽ വാതക ഉൽപാദനം 80 ശതമാനം വർധിപ്പിക്കാനാണ് അരാംകോ ലക്ഷ്യമിടുന്നതെന്ന് അൽ നാസർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ യുദ്ധ പ്രതിസന്ധി കാരണം ഊർജ വിപണിയിൽ 300 കോടി ബാരൽ എണ്ണയുടെ വിതരണനഷ്ടമെന്ന് അരാംകോ  (1 minute ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (8 minutes ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (10 minutes ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (12 minutes ago)

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു  (16 minutes ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (18 minutes ago)

അസിം മുനീറിനെ നാണംകെടുത്തി ഇറാൻ; വിമാനത്തിലേക്കു മടങ്ങിപ്പോകാൻ നിർദേശം  (23 minutes ago)

ശബരിമല തീർഥാടകർക്ക് പമ്പയിലേക്ക് ചാർട്ടേഡ് ബസ്  (25 minutes ago)

ഏകദിനത്തിൽ അതിവേഗ ഇരട്ടസെഞ്ച്വറി; ചരിത്രം കുറിച്ച് ഹാരി ബ്രൂക്ക്‌  (27 minutes ago)

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ആദ്യമായി എത്തിച്ചേർന്നതിൽ അതിയായ സന്തോഷം:.നിയുക്ത ഗവർണർ  (35 minutes ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (45 minutes ago)

തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുപമ പരമേശ്വരന്‍  (47 minutes ago)

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (56 minutes ago)

ലോക്ഭവന്‍റെ അടുക്കള ഇനി വെജിറ്റേറിയൻ; നിയുക്ത ഗവർണർ നിർദേശം നൽകി  (1 hour ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും  (1 hour ago)

Malayali Vartha Recommends