കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒൻപതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ് – അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11:30നായിരുന്നു അപകടം സംഭവിച്ചത്.
ശൂരനാട് തെക്ക് തെങ്ങും വിള ജുമാ മസ്ജിദിന് സമീപത്താണ് അപകടം സംഭവിച്ചത്. മദ്രസ വിദ്യാർത്ഥികളുടെ വിനോദയാത്ര കഴിഞ്ഞെത്തിയതായിരുന്നു ആഹിൽ മുഹമ്മദ്. കുട്ടികൾ ബസിൽ നിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോകുമ്പോൾ ബസിൽ മറന്നുവെച്ച ചെരുപ്പെടുക്കാനായി ആഹിൽ തിരികെ വന്നു.
ചെരിപ്പെടുത്തശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അതിവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഹിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരം നാലോടെ മരിച്ചു.
ശൂരനാട് പിഎസ്പിടിഎം എൽപിഎസ് നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്കാരം ഇന്ന് തെങ്ങുംവിള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. രണ്ട് സഹോദരങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha
























