Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ


കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും


സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർക്ക് സംസ്ഥാന സർക്കാർ ഔദ്യോ​ഗിക യാത്രയയപ്പ് നൽകി.... പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...

ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം... ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ റൺചേസും സ്വന്തമാക്കി

23 OCTOBER 2026 08:52 AM IST
മലയാളി വാര്‍ത്ത

ഏകദിന ക്രിക്കറ്റിലെ റെക്കോഡ് റൺചേസുകളിലൊന്നിൽ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം. ഇംഗ്ലണ്ട് ഉയർത്തിയ 430 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ മറികടന്ന ശ്രീലങ്ക, ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ റൺചേസും സ്വന്തമാക്കുകയും ചെയ്തു.

ഹാരി ബ്രൂക്കിന്റെ റെക്കോഡ് ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയെങ്കിലും ശ്രീലങ്കൻ ബാറ്റർമാരുടെ വെടിക്കെട്ട് പ്രകടനത്തിന് മുന്നിൽ ഇംഗ്ലീഷ് ബൗളർമാർക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 429 റൺസാണ് കരസ്ഥമാക്കിയത്. നായകൻ ഹാരി ബ്രൂക്ക് 116 പന്തിൽ 202 റൺസുമായി തകർത്തടിച്ചു.

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന താരമായ ബ്രൂക്ക്, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരവുമായി. 21 ഫോറും 10 സിക്സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. വിൽ ജാക്സ് 30 പന്തിൽ 66 റൺസുമായി പുറത്താകാതെ നിന്നു. ജോ റൂട്ട് 69 റൺസും ടോം ബാന്റൺ 50 റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ആരംഭത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. എന്നാൽ അവിഷ്ക ഫെർണാണ്ടോയും പവൻ രത്നനായകെയും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും ചേർന്ന് 166 റൺസ് കൂട്ടിച്ചേർത്തു. 83 പന്തിൽ 97 റൺസെടുത്ത ഫെർണാണ്ടോ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ പുറത്തായി. 106 പന്തിൽ 130 റൺസെടുത്ത രത്നനായകെ ശ്രീലങ്കയുടെ വിജയപ്രതീക്ഷകൾക്ക് കരുത്തേകി.

തുടർന്ന് ദസുൻ ഷനകയുടെ വെടിക്കെട്ട് പ്രകടനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. 50 പന്തിൽ എട്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 97 റൺസാണ് ഷനക അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിലെ പോരാട്ടം ആവേശകരമായതോടെ ശ്രീലങ്കക്ക് അവസാന ഓവറിൽ എട്ട് റൺസ് വേണ്ടിവന്നു. ജോഷ് ടോങ് തുടർച്ചയായ പന്തുകളിൽ ദുനിത് വെല്ലാലഗെയെയും ഈഷാൻ മലിംഗയെയും പുറത്താക്കി ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയെങ്കിലും അവസാന നിമിഷം ജനിത് ലിയനാഗെ കളി ശ്രീലങ്കക്ക് അനുകൂലമാക്കി.
27 പന്തിൽ പുറത്താകാതെ 61 റൺസ് നേടിയ ലിയനാഗെ അവസാന ഓവറിലെ നിർണായക ഘട്ടത്തിൽ സിക്സ് പറത്തി ശ്രീലങ്കയെ വിജയത്തിലെത്തിച്ചു. ഇതോടെ രണ്ട് വിക്കറ്റിന്റെ അവിശ്വസനീയ വിജയമാണ് ശ്രീലങ്ക നേടിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...  (29 minutes ago)

ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം... ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ റൺചേസും സ്വന്തമാക്കി  (38 minutes ago)

സംസ്ഥാന കായികമേളക്ക് ആതിഥേയത്വം വഹിക്കുന്ന ജില്ലയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ  (54 minutes ago)

കള്ളക്കടൽ പ്രതിഭാസം.. തിരുവനന്തപുരം ജില്ലയിൽ ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം ജാ​ഗ്രതാ നിർദേശം  (1 hour ago)

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.  (1 hour ago)

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർദ്ധിപ്പിച്ചു  (1 hour ago)

  ചൈനയിലെ ടിബറ്റ്‌ മേഖലയിലുണ്ടായ ഭൂചലനത്തിൽ 16 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം... 32 പേർക്ക് പരുക്ക്  (1 hour ago)

ജർമനിയിലെ ബോഹൂം നഗരത്തിലെ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തം.. മരിച്ച മലയാളികളായ സിവിൻ ജോണി, അഞ്ജലി എസ് ജോയ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, നോവ സാബുവിന്റെ മൃതദേഹം വൈകിട്ടോടെയാകും എത്തിക്കുക  (1 hour ago)

കാലിക്കറ്റ് , മഹാത്മാഗാന്ധി സര്‍വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു...  (2 hours ago)

ചിലവുകളിലും ഔദ്യോഗിക ഫയലുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ  (2 hours ago)

കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്  (2 hours ago)

സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർക്ക് സംസ്ഥാന സർക്കാർ ഔദ്യോ​ഗിക യാത്രയയപ്പ് നൽകി.... പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ അതിശക്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് , അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കുടുംബവഴക്കിനിടെ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends