Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

ശത്രുവിന് തൊടാനായില്ല... 47 വർഷത്തിനുശേഷം ചരിത്രനേട്ടം! ഒരു സൈനികനെയും നഷ്ടപ്പെടാതെ CRPF

04 NOVEMBER 2026 09:29 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൈദരാബാദിൽ വധുവിന് വില അഞ്ചുലക്ഷം! പിന്നിൽ മലയാളി ബ്രോക്കർമാരും; ഞെട്ടിക്കുന്ന വിവാഹക്കച്ചവടം

ആധാർ നമ്പറുകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് പണം നൽകുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടർ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി

മുരശ് ചുഴലിക്കാറ്റ്... ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി സതേൺ റെയിൽവേ

മലയാളികൾക്ക് ആശ്വാസം.... ദീപാവലിക്ക് നാട്ടിലെത്താനായി ദക്ഷിണ റെയിൽവേ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു...

കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയിൽ.. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി , പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും

47 വർഷത്തിനുശേഷം ചരിത്രനേട്ടവുമായി രാജ്യത്തിന്റെ അഭിമാന സേനയായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് അഥവാ സി.ആർ.പി.എഫ്. രാജ്യത്തെ ഏറ്റവും അപകടകരമായ മേഖലകളിൽ നിർണായക ദൗത്യങ്ങൾ തുടരുമ്പോഴും കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു സേനാംഗത്തിനുപോലും ജീവൻ നഷ്ടപ്പെട്ടില്ല. 1979ന് ശേഷം ആദ്യമായാണ് ഇത്രയും ദൈർഘ്യമുള്ള കാലയളവിൽ ഒരു വർഷം പോലും സേനാംഗങ്ങൾ വീരമൃത്യു വരിക്കാതെ കടന്നുപോകുന്നത്.

ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സുരക്ഷാ ദൗത്യങ്ങൾ, മാവോയിസ്റ്റ് ബാധിത മേഖലകളിലെ പോരാട്ടങ്ങൾ തുടങ്ങി നിരന്തരം അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യങ്ങളിലാണ് ഈ നേട്ടം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനിടെ സേനയ്ക്ക് ഒരു ജീവൻ പോലും നഷ്ടപ്പെടാതിരുന്നത് വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

2025 ഒക്ടോബർ 30ന് ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂമിലുണ്ടായ സ്ഫോടനത്തിലാണ് അവസാനമായി സി.ആർ.പി.എഫിന് രണ്ട് സേനാംഗങ്ങളെ നഷ്ടമായത്. അതിനുശേഷം ഒരു വർഷം പിന്നിടുമ്പോൾ സേനയ്ക്ക് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന നേട്ടമാണിത്.

ഈ വിജയത്തിന് പിന്നിൽ സേനയുടെ പ്രവർത്തനരീതിയിലുണ്ടായ മാറ്റങ്ങളും ആധുനിക സംവിധാനങ്ങളുമാണെന്നാണ് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ജി.പി. സിംഗ് വ്യക്തമാക്കുന്നത്. ആധുനിക ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളും മെച്ചപ്പെട്ട പരിശീലനവും കൃത്യമായ ആസൂത്രണവും ദൗത്യങ്ങളുടെ വിജയത്തിൽ നിർണായകമായി. അതോടൊപ്പം പരിക്കേൽക്കുന്ന സൈനികർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും അവരെ എത്രയും വേഗം ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കാനുമുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തി. ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഇത്തരം മാറ്റങ്ങളാണ്.

മാവോയിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലും സി.ആർ.പി.എഫ് നിർണായക പങ്കാണ് വഹിച്ചത്. രാജ്യത്ത് മാവോയിസ്റ്റ് ബാധിത ജില്ലകളില്ലെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച പ്രവർത്തനങ്ങളിൽ സേനയുടെ ഇടപെടൽ പ്രധാനമായിരുന്നു. ഒരു ഘട്ടത്തിൽ അരലക്ഷത്തോളം സേനാംഗങ്ങളെയാണ് മാവോയിസ്റ്റ് വിരുദ്ധ ദൗത്യങ്ങൾക്കായി മാത്രം നിയോഗിച്ചിരുന്നത്.

എന്നാൽ ഈ പോരാട്ടം എത്രത്തോളം അപകടകരമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ മാവോയിസ്റ്റ് വിരുദ്ധ ദൗത്യങ്ങൾക്കിടെ 12 സേനാംഗങ്ങളാണ് വീരമൃത്യു വരിച്ചത്. 2025ൽ എട്ട് പേർക്കും ജീവൻ നഷ്ടമായി.

ഇത്തരം വെല്ലുവിളികൾക്കിടയിൽ ഒരു വർഷം പോലും സേനാംഗങ്ങളെ നഷ്ടപ്പെടാതെ മുന്നോട്ടുപോകാനായത് വലിയ നേട്ടമാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി അതിർത്തികളിലും വനമേഖലകളിലും സംഘർഷഭരിതമായ പ്രദേശങ്ങളിലും സേവനം തുടരുന്ന ആയിരക്കണക്കിന് സൈനികരുടെ അർപ്പണബോധത്തിനും മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾക്കും ലഭിച്ച അംഗീകാരമായി ഈ നേട്ടം മാറുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനത്തിൽ പ്ലാസ്റ്റിക് ഉപേക്ഷിച്ചാൽ പിഴ 2000 രൂപ... ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ  (15 minutes ago)

നില വിട്ടാൽ എന്തും ചെയ്യും... പരമാധികാരം എനിക്ക്, ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ലഭിച്ചാൽ അവരുടെ നിയമനിർമാണ നീക്കങ്ങൾക്കെല്ലാം വീറ്റോ പ്രയോഗിച്ച് തടയുമെന്ന മുന്നറിയിപ്പുമായി ട്രംപ്,  (17 minutes ago)

റബറിന്റെ വില ചരിത്രത്തിലാദ്യമായി കിലോക്ക് 300 രൂപ കടന്നു...  (18 minutes ago)

ഹൈദരാബാദിൽ വധുവിന് വില അഞ്ചുലക്ഷം! പിന്നിൽ മലയാളി ബ്രോക്കർമാരും; ഞെട്ടിക്കുന്ന വിവാഹക്കച്ചവടം  (38 minutes ago)

കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുമാർക്ക് മർദ്ദനം; കടലിൽ ഇറങ്ങുന്നത് വിലക്കിയതിന് ആക്രമണം  (55 minutes ago)

ആധാർ നമ്പറുകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് പണം നൽകുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടർ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി  (1 hour ago)

ശത്രുവിന് തൊടാനായില്ല... 47 വർഷത്തിനുശേഷം ചരിത്രനേട്ടം! ഒരു സൈനികനെയും നഷ്ടപ്പെടാതെ CRPF  (1 hour ago)

പോലീസ് സ്റ്റേഷൻ കിടുങ്ങി... സുഖമാണോ ചേട്ടാ... അടൂരിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക്! പോലീസ് സ്റ്റേഷനിൽ ഏഴ് മണിക്കൂർ ഗുണ്ടാവിളയാട്ടം!  (1 hour ago)

അമ്മയെയും മകനെയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: ഗുണ്ടകൾക്ക് കഠിനതടവും പിഴയും  (1 hour ago)

എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.  (1 hour ago)

പ്ലാൻ ബി പൊളിഞ്ഞു... ആനന്ദയുടെ ഫോൺ ദിവസങ്ങൾക്ക് മുൻപേ ഒന്നാംപ്രതിയുടെ കൈയിൽ! അഭിരാമിനെ കൊലപ്പെടുത്താൻ ആസൂത്രിത നീക്കം; മൃതദേഹം കായലിൽ തള്ളാനും പദ്ധതിയിട്ടു, മഴ പെയ്തതോടെ എല്ലാം കുളമായി  (1 hour ago)

മുരശ് ചുഴലിക്കാറ്റ്... ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി സതേൺ റെയിൽവേ  (2 hours ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി! ഇറാൻ യുദ്ധവും വിലക്കയറ്റവും വോട്ടർമാരുടെ പ്രതിഷേധമായി, ഇറാനെതിരായ നടപടി തെറ്റെന്ന് പത്തിൽ ആറു വോട്ടർമാർ: യുഎസ് സർവേ;  (2 hours ago)

മലയാളികൾക്ക് ആശ്വാസം.... ദീപാവലിക്ക് നാട്ടിലെത്താനായി ദക്ഷിണ റെയിൽവേ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...  (2 hours ago)

Malayali Vartha Recommends