ആധാർ നമ്പറുകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് പണം നൽകുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടർ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി

ആധാർ നമ്പറുകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് പണം നൽകുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടർ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി
ആധാർ നമ്പറുകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് പണം നൽകുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടർ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി രഞ്ജൻ സിങ്. പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച 'പീപ്പിൾസ് പ്ലാൻ ക്യാമ്പയിൻ 2026-27'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണഭോക്താക്കൾക്ക് ആധാർ നമ്പറുകളെ അടിസ്ഥാനമാക്കി പണം നൽകുന്നത് നിർത്തുമെന്ന് മന്ത്രി . ആധാർ കാർഡ് ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്. ആരുടെ പേര് പറഞ്ഞാലും, അഞ്ച് മിനിറ്റിനുള്ളിൽ ഒരു ആധാർ കാർഡ് ഉണ്ടാക്കി നൽകാനായി അവർക്ക് കഴിയുമെന്ന് മന്ത്രി . ആധാറിന് പകരം, ഗുണഭോക്താക്കളുടെ ബയോമെട്രിക്‌സും വോട്ടർ ഐഡി നമ്പറും ഉപയോഗിച്ചായിരിക്കും അവർക്കുള്ള പണം നൽകുന്ന നടപടികൾ പൂർത്തിയാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു.
അതേസമയം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ VB-G RAM G, പി.എം-കിസാൻ, പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ), നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം (വാർധക്യ, വിധവ, ഭിന്നശേഷി പെൻഷനുകൾ) തുടങ്ങിയ മറ്റ് നിരവധി കേന്ദ്ര പദ്ധതികളിലും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളാണ് നിലവിൽ ഉപയോഗിച്ചു വരുന്നത്.
https://www.facebook.com/Malayalivartha
























