ശ്രീചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട വിശേഷ പൂജകൾക്കായി ശബരിമല നട തുറന്നു...

ശ്രീചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട വിശേഷ പൂജകൾക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ശനിയാഴ്ചയാണ് ശ്രീചിത്തിര ആട്ട തിരുനാൾ.
തിരുനാൾ ദിനത്തിൽ പുലർച്ച അഞ്ചിനാണ് നട തുറക്കുക. ഇന്ന് ഉദയാസ്തമന പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയും വൈകുന്നേരം ദീപാരാധനക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജയും ഉണ്ടാകും. രാത്രി 10ന് നടയടക്കും. വീണ്ടും മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിന് തുടക്കം കുറിച്ച് 16ന് വൈകുന്നേരം നട തുറക്കും.
"https://www.facebook.com/Malayalivartha
























