സങ്കടക്കാഴ്ചയായി... തൊടുപുഴ സ്വദേശിനി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു....

തൊടുപുഴ സ്വദേശിനിയായ വിദ്യാർഥിനി ദുബൈയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ദുബൈ റാഷിദിയയിലായിരുന്നു അപകടം സംഭവിച്ചത്.
കാറിൽ നിന്ന് പുറത്തിറങ്ങവെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ . ദുബൈയിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha

























