ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

ഗ്‌ളാമര്‍ ലുക്കിലുള്ള പ്രാര്‍ത്ഥനയുടെ നൃത്തച്ചുവടുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമാവുകയാണ് നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന. രജനികാന്ത് ചിത്രം 'ജയിലര്‍2'വിലെ നോറ ഫത്തേഹിയുടെ 'ബിന്‍ഡാസ്' ഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. അന്ന ബെന്‍, എസ്തര്‍ അനില്‍ തുടങ്ങിയ സിനിമാ താരങ്ങളും വീഡിയോയില്‍ കമന്റ് ചെയ്തിട്ടുണ്ട്. 'എന്റെയുള്ളിലെ നോറ ഫത്തേഹി പുറത്തുവന്നപ്പോള്‍' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നര്‍ത്തകിക്ക് പുറമെ ഗായിക കൂടിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. 2018ല്‍ പുറത്തിറങ്ങിയ 'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ 'ലാലേട്ടാ' എന്ന പാട്ടിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് 'കുട്ടന്‍പിള്ളയുടെ ശിവരാത്രി', 'ഹെലന്‍', 'ഓ ബേബി' എന്നീ സിനിമകളിലും ആലപിച്ചു. മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത 'എമ്പുരാന്‍' എന്ന സിനിമയുടെ തീം സോംഗ് ആലപിച്ചതും പ്രാര്‍ത്ഥനയായിരുന്നു. ഗായകന്‍ വരുണ്‍ ജോണിനൊപ്പം പുറത്തിറക്കിയ 'വിത്ത്/ ഔട്ട് യു' എന്ന സംഗീത വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























