ഇറാൻ അംബാസഡറെ വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..അക്ഷയ് ഉടൻ നാട്ടിലെത്തും. ആ കപ്പലിൽ വച്ച് സംഭവിച്ചത്...ഏകദേശം 11 മാസമായി ഇറാനിൽ..

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിൽ ജോലിയെടുക്കുന്ന നിരവധിപേരുണ്ട് . മലയാളികളും അതിൽ ഉൾപ്പെടുന്നുണ്ട്. അവിടെ മാസങ്ങളായി കുടുങ്ങി കിടക്കുന്നവരും. ഇപ്പോൾ അത്തരത്തിൽ കുടുങ്ങി കിടന്ന ഒരു യുവാവിന് കൈത്താങ്ങാവുകയാണ് സുരേഷ് ഗോപി.
പാസ്പോർട്ടും മറ്റ് യാത്രാരേഖകളും നഷ്ടപ്പെട്ടതിനെ തുടർന്ന് ഇറാനിൽ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷിന് ആശ്വാസമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ. യുവാവിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇറാൻ അംബാസഡറുമായി സുരേഷ് ഗോപി സംസാരിച്ചതിനു പിന്നാലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അക്ഷയ് ഹരീഷിനെ സന്ദർശിച്ചു.
അക്ഷയ്ക്ക് മടക്കയാത്രയ്ക്കാവശ്യമായ യാത്ര രേഖകൾ ഉടൻ അനുവദിക്കും.അലി ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘പാം മറൈൻ’ എന്ന കപ്പലിൽ വാച്ച് കീപ്പറായാണ് അക്ഷയ് ജോലി ചെയ്തിരുന്നത്. ദുബായിൽ ജോലി വാഗ്ദാനം ചെയ്താണ് ഏജന്റ് അക്ഷയിനെ കൊണ്ടു പോയത്. എന്നാൽ ജോലിയിൽ പ്രവേശിച്ചശേഷം കപ്പലിന്റെ യാത്രകൾ കൂടുതലും ഇറാനിലേക്കായിരുന്നു.പാകിസ്ഥാനിൽനിന്ന് അരി കൊണ്ടുവരുന്നതിനായി നടത്തിയ കപ്പൽയാത്രയ്ക്കിടെയാണ് പ്രതിസന്ധി ആരംഭിച്ചത്. കപ്പൽ പാകിസ്ഥാനിലെ തുറമുഖത്ത് എത്തിയപ്പോൾ പതിവ് പരിശോധനയ്ക്കായി അക്ഷയ്യുടെ പാസ്പോർട്ടും മറ്റ് യാത്രാരേഖകളും അധികൃതർക്ക് കൈമാറി.
പരിശോധന കഴിഞ്ഞ് രേഖകൾ കപ്പൽ ക്യാപ്റ്റന് തിരികെ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.പാകിസ്ഥാനിൽനിന്ന് അരി കൊണ്ടുവരുന്നതിനായി നടത്തിയ കപ്പൽയാത്രയ്ക്കിടെയാണ് പ്രതിസന്ധി ആരംഭിച്ചത്. കപ്പൽ പാകിസ്ഥാനിലെ തുറമുഖത്ത് എത്തിയപ്പോൾ പതിവ് പരിശോധനയ്ക്കായി അക്ഷയ്യുടെ പാസ്പോർട്ടും മറ്റ് യാത്രാരേഖകളും അധികൃതർക്ക് കൈമാറി. പരിശോധന കഴിഞ്ഞ് രേഖകൾ കപ്പൽ ക്യാപ്റ്റന് തിരികെ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.എന്നാൽ കപ്പൽ ഇറാനിലെത്തിയശേഷം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് പാസ്പോർട്ടും മറ്റ് രേഖകളും ക്യാപ്റ്റന്റെ കൈവശമില്ലെന്ന് വ്യക്തമായത്.
പിന്നീട് കമ്പനി നടത്തിയ അന്വേഷണത്തിലും രേഖകൾ പാകിസ്ഥാനിൽ കണ്ടെത്താനായില്ലെന്നാണ് അക്ഷയ്ക്ക് ലഭിച്ച വിവരം. ഇതോടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി.ഏകദേശം 11 മാസമായി ഇറാനിൽ കഴിയുകയാണെന്നാണ് യുവാവ് വ്യക്തമാക്കുന്നത്. മേഖലയിലെ സംഘർഷത്തെ തുടർന്ന് ഒരുഘട്ടത്തിൽ കപ്പൽ സർവീസുകൾ തടസ്സപ്പെട്ടിരുന്നു. പിന്നീട് സർവീസുകൾ പുനരാരംഭിച്ചെങ്കിലും യാത്രാരേഖകളില്ലാത്തതിനാൽ അക്ഷയ്ക്ക് നാട്ടിലേക്ക് മടങ്ങാനായില്ല.മകൻ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന വിവരം കുടുംബം ബിജെപി നേതാവ് വി.എസ്. ജിതിൻ ദേവ് വഴിയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
വിവരം ലഭിച്ച ഉടൻ തന്നെ മന്ത്രി വിഷയത്തിൽ ഇടപെടുകയായിരുന്നു.ആവശ്യമായ പണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ അക്ഷയ്യുടെ കുടുംബം മന്ത്രി ബിന്ദു കൃഷ്ണയെ സമീപിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























