Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും


ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും... രാവിലെ എട്ടിന് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർഥനയ്‌ക്കുശേഷം ദർഗാഷെരീഫിൽ നിന്ന് ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക, വിശ്വാസികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി വിപുലമായ സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രാദേശിക അവധി


തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...


ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...

കാണാതായ രണ്ടുപേർ ആര്? ഇടുക്കിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57കാരിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ; ആദ്യം സംശയം വന്യജീവി ആക്രമണമെന്ന്, ഒടുവിൽ കൊലപാതകമെന്ന് പൊലീസ് നിഗമനം; 25 വർഷം മുൻപ് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ച റാണിയുടെ മരണത്തിനു പിന്നിൽ ആര്?

11 NOVEMBER 2026 07:48 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിൽ നിന്ന് സ്വർണം കവർന്ന കേസ്... പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ

സംസ്ഥാനവ്യാപകമായി ഓട്ടോ–ടാക്‌സി പണിമുടക്ക് നാളെ... ഇന്ന് സർക്കാരുമായി നിർണായക ചർച്ച നടക്കും

സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും

ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും... രാവിലെ എട്ടിന് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർഥനയ്‌ക്കുശേഷം ദർഗാഷെരീഫിൽ നിന്ന് ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക, വിശ്വാസികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി വിപുലമായ സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രാദേശിക അവധി

സങ്കടക്കാഴ്ചയായി... പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

ഇടുക്കിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57കാരിയുടെ മൃതദേഹം വീടിന് സമീപം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. ശരീരത്തിന്റെ ഒരു ഭാഗം കാണാനില്ല, തലയ്ക്ക് ഗുരുതര പരുക്ക്. ആദ്യം നാട്ടുകാർ കരുതിയത് വന്യജീവിയുടെ ആക്രമണമെന്നാണ്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്ന സൂചനകൾ മറ്റൊന്നിലേക്കാണ് വിരൽചൂണ്ടുന്നത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനിടെ, കൊല്ലപ്പെട്ട സ്ത്രീയുടെ ഭൂതകാലവും ഈ കേസിനെ കൂടുതൽ ദുരൂഹമാക്കുകയാണ്. 25 വർഷം മുൻപ് സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന സ്ത്രീയാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത്.

ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ ചേരിയാർ സ്വദേശിനിയായ റാണി എന്ന 57കാരിയാണ് കൊല്ലപ്പെട്ടത്. ഒറ്റപ്പെട്ട പ്രദേശത്തുള്ള വീട്ടിലായിരുന്നു റാണി താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം പള്ളിയിൽ പോയി മടങ്ങിയെത്തിയ റാണിയെ പിന്നീട് അയൽവാസികൾ കണ്ടിരുന്നില്ല. ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ റാണിയുടെ സുഹൃത്തായ അയൽവാസിക്ക് സംശയം തോന്നി. തുടർന്ന് വീട്ടിലെത്തിയപ്പോൾ വാതിലുകൾ തുറന്നുകിടക്കുകയായിരുന്നു. വീട്ടിലും പരിസരത്തും നടത്തിയ തിരച്ചിലിനിടെയാണ് സമീപത്തെ നടപ്പാതയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ റാണിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതശരീരത്തിന്റെ അവസ്ഥ അതീവ ഗുരുതരമായിരുന്നു. തലയ്ക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. വലതുകൈയുടെ കൈമുട്ടിന് താഴെയുള്ള ഭാഗം പൂർണമായും നഷ്ടപ്പെട്ട നിലയിലായിരുന്നു. ശരീരത്തിലുണ്ടായിരുന്ന പരുക്കുകളും മൃതദേഹത്തിന്റെ അവസ്ഥയും കണ്ടതോടെ ആദ്യം വന്യജീവി ആക്രമണമാകാമെന്നായിരുന്നു നാട്ടുകാരുടെ സംശയം. പുലിയോ കടുവയോ ആക്രമിച്ചതാകാമെന്ന ആശങ്കയും ഉയർന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ ഈ മേഖലയിൽ പുലിയുടെയോ കടുവയുടെയോ സാന്നിധ്യമില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

ഇതിനിടെ പൊലീസിന്റെ അന്വേഷണത്തിൽ നിർണായകമായ മറ്റൊരു വിവരവും പുറത്തുവന്നു. റാണിയുടെ വീടിന് സമീപം താമസിച്ചിരുന്ന രണ്ട് അതിഥിത്തൊഴിലാളികളെ കാണാനില്ല. ഇവരെ കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കണ്ടിട്ടില്ലെന്നാണ് വിവരം. ഇതോടെയാണ് ഇവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയത്. എന്നാൽ ഇവരാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

റാണിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം മൂന്നാർ–കുമളി സംസ്ഥാനപാതയിലെ ചേരിയാർ ടൗണിൽനിന്ന് ഏകദേശം 200 മീറ്റർ അകലെയാണ്. നടപ്പാതയിലൂടെ മാത്രമേ വീട്ടിലേക്ക് എത്താൻ കഴിയൂ. പ്രദേശത്തെ അവസാനത്തെ വീടുകളിലൊന്നായിരുന്നു റാണിയുടേത്. വീടിന് അപ്പുറത്തേക്ക് കാടുമൂടിയ പ്രദേശങ്ങളാണ്. ഈ സാഹചര്യവും അന്വേഷണത്തിൽ പ്രധാനമാണ്.

എന്നാൽ ഈ കേസിൽ ഏറ്റവും ഞെട്ടിക്കുന്ന മറ്റൊരു വസ്തുത റാണിയുടെ പഴയകാല ജീവിതമാണ്. ഏകദേശം 25 വർഷം മുൻപ് തമിഴ്നാട്ടിലെ തേനിയിൽവെച്ച് ഭർത്താവ് ബാലഗുരുവിനെ കൊലപ്പെടുത്തിയ കേസിൽ റാണി പ്രതിയായിരുന്നു. ആ കേസിൽ ശിക്ഷ അനുഭവിച്ചശേഷമാണ് കേരളത്തിലെത്തിയത്. പിന്നീട് ചേരിയാറിൽ സ്ഥലം വാങ്ങി താമസം തുടങ്ങുകയായിരുന്നു. റൂബൻ, ഡേവിഡ് എന്നിവരാണ് മക്കൾ. ഇവർ മൂന്നാറിലാണ് താമസിക്കുന്നത്.

റാണിയുടെ കൊലപാതകത്തിന് പിന്നിലെ കാരണം എന്താണ്? സമീപത്ത് താമസിച്ചിരുന്ന രണ്ട് അതിഥിത്തൊഴിലാളികൾ എവിടേക്ക് പോയി? പഴയകാല കൊലപാതകക്കേസ് ഇപ്പോഴത്തെ സംഭവവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടോ? അതോ മറ്റെന്തെങ്കിലും വ്യക്തിവൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചത്?

വീട്ടിൽ മോഷണം നടന്നിട്ടുണ്ടോയെന്ന കാര്യവും വ്യക്തമല്ല. സ്വർണാഭരണങ്ങൾ ധരിക്കാത്ത ആളായതിനാൽ സ്വർണം കവർച്ച ചെയ്യാനായുള്ള കൊലപാതകമാകാനുള്ള സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാലേ മരണത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ വ്യക്തമാകൂ. ദുരൂഹതകൾ നിറഞ്ഞ റാണിയുടെ മരണത്തിൽ അന്വേഷണം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (12 minutes ago)

കാണാതായ രണ്ടുപേർ ആര്? ഇടുക്കിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57കാരിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ; ആദ്യം സംശയം വന്യജീവി ആക്രമണമെന്ന്, ഒടുവിൽ കൊലപാതകമെന്ന് പൊലീസ് നിഗമനം; 25 വർഷം മുൻപ് ഭർത്താവിനെ  (25 minutes ago)

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിൽ നിന്ന് സ്വർണം കവർന്ന കേസ്... പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (33 minutes ago)

സംസ്ഥാനവ്യാപകമായി ഓട്ടോ–ടാക്‌സി പണിമുടക്ക് നാളെ... ഇന്ന് സർക്കാരുമായി നിർണായക ചർച്ച നടക്കും  (51 minutes ago)

സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും  (1 hour ago)

സംസ്ഥാനത്ത്. ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് തുടങ്ങും...  (1 hour ago)

ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും...  (1 hour ago)

സങ്കടക്കാഴ്ചയായി... പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (1 hour ago)

'അക്കാലത്ത് എനിക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. എവിടെപ്പോയാലും ജനം വന്ന് കാല്‍തൊട്ട് വണങ്ങും  (9 hours ago)

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമവും ലഹരി ഉപയോഗവും നടന്ന ഹാലോവിൻ പാർട്ടി വിഷയത്തിൽ വിശദീകരണവുമായി റിസോർട്ട് ജീവനക്കാർ രംഗത്ത്  (10 hours ago)

നവീന്‍ അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്താത്ത ശാന്ത സ്വഭാവക്കാരന്‍; മൊബൈല്‍ ഫോണ്‍ അമിതമായി  (10 hours ago)

കല്യാണിയമ്മയുടെ അവസാന ആഗ്രഹം നടന്നു..! അന്ത്യകർമ്മങ്ങൾ കൃത്യമായി നടത്തി! റസാക്കും, സുലൈമാനും പൊട്ടിക്കരഞ്ഞ് നാട്  (10 hours ago)

ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതികളെ പിടികൂടി  (10 hours ago)

പ്രവാസികളേ ഇത് കഴിച്ചാൽ മരണം ഉറപ്പ്..! കാലൻ തൊട്ടടുത്ത് മരവിച്ച് പ്രവാസിയുടെ മൃതശരീരം 1 മാസത്തിന് ശേഷം നാട്ടിൽ  (10 hours ago)

പാങ്ങപ്പാറ കൊലപാതകത്തില്‍ ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്  (12 hours ago)

Malayali Vartha Recommends