നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.41 ശതമാനം പോളിങ്, കോഴിക്കോട് മുന്നില്‍ 73.39ശതമാനം, കുറവ് തിരുവനന്തപുരത്ത് 67.77ശതമാനം

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെങ്ങും കനത്ത പോളിങ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് വൈകീട്ട് അഞ്ച് മണിയോടെ 73.41 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. എട്ട് ജില്ലകളില്‍ എഴുപത് ശതമാനത്തിനുമേല്‍ പോളിങ്ങ് രേഖപ്പെടുത്തി. 73.39 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയ കോഴിക്കോടാണ് പോളിങ്ങില്‍ മുന്നില്‍. ഏറ്റവും പിറകില്‍ തലസ്ഥാനമായ തിരുവനന്തപുരവും. വാശിയേറിയ ത്രികോണ മത്സരത്തിന്റെ വേദിയായ തിരുവനന്തപുരത്ത് 67.77 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ചിലയിടങ്ങളില്‍ രാവിലെ മഴ പെയ്തത് വോട്ടിങ്ങിനെ ബാധിച്ചില്ല.
കണ്ണൂര്‍ (72.88), പാലക്കാട് (71.07), തൃശൂര്‍ (72.24), എറണാകുളം (72.07), കോട്ടയം (71.06), ആലപ്പുഴ (73.37) എന്നീ ജില്ലകളിലാണ് അഞ്ച് മണിക്ക് എഴുപത് ശതമാനത്തില്‍ കൂടുല്‍ ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. കാസര്‍ക്കോട് (69.90), മലപ്പുറം (67.28), ഇടുക്കി (65.97), പത്തനംതിട്ട (61.83), കൊല്ലം (69.16), തിരുവനന്തപുരം (67.77) എന്നിങ്ങിനെയാണ് ജില്ലകളിലെ വോട്ടിങ്ങ് ശതമാനം.
65.51 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയ കണ്ണൂരാണ് പോളിങ്ങില്‍ മുന്നില്‍. ഏറ്റവും കുറവ് തലസ്ഥാനമായ തിരുവനന്തപുരത്തും. മൂന്ന് മണിവരെ 44.93 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. കാസര്‍ക്കോട് (58.30), വയനാട് (56.84) കോഴിക്കോട് (58.66), മലപ്പുറം (54.15), പാലക്കാട് (57.54), തൃശൂര്‍ (58.92), എറണാകുളം (58.70), ഇടുക്കി (55.05), കോട്ടയം (58.93), ആലപ്പുഴ (58.87), പത്തനംതിട്ട (52.38), കൊല്ലം (57.11) എന്നിങ്ങിനെയാണ് മറ്റ് ജില്ലകളിലെ വോട്ടിങ് ശതമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha