Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ

08 MARCH 2026 12:07 AM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ താമരകള്‍ വിരിയുമെന്ന് ബിജെപി വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖ. കേരളത്തിലെ ജനങ്ങള്‍ എന്‍.ഡി.എയോടൊപ്പമാണ്. ഇടതുവലതു മുന്നണികളുടെ ഭരണം ജനങ്ങള്‍ക്ക് മതിയായി. ഒരു മാറ്റത്തിന് അവര്‍ കൊതിക്കുന്നുണ്ടെന്നും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്‌കൊണ്ട് അവര്‍ പറഞ്ഞു.

നര്‍മ്മദ കോപ്ലക്‌സിന് സമീപമുള്ള ചുവരില്‍ താമര വരച്ചുകൊണ്ടാണ് ശ്രീലേഖ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്, സംസ്ഥാന ഉപാധ്യക്ഷന്‍ കെ സോമന്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് തുടങ്ങിയവരും ചടങ്ങില്‍ പങ്കാളികളായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 8162 വോട്ടിന്റെയും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 231 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ ബിജെപി മുന്നിലെത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.

കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും മത്സരിക്കുമെന്ന് ഉറപ്പായതോടെ വട്ടിയൂര്‍ക്കാവില്‍ മണ്ഡലചിത്രം തെളിഞ്ഞു. ശ്രീലേഖയോട് മണ്ഡലത്തില്‍ സജീവമാകാന്‍ ബിജെപി നിര്‍ദ്ദേശിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് ജയിച്ച ശ്രീലേഖ മേയറാകാത്തതില്‍ പരിഭവത്തിലായിരുന്നു. സമവായത്തിന്റെ ഭാഗമായി വട്ടിയൂര്‍ക്കാവില്‍ സീറ്റ് നല്‍കാമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയാണ് അനുനയിപ്പിച്ചത്.

അതേസമയം, സിറ്റിംഗ് എംഎല്‍എ വികെ പ്രശാന്ത് ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂര്‍ക്കാവില്‍ ശക്തമായ ത്രികോണപ്പോര് ഉറപ്പായി. 2021ല്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന് 61111 വോട്ടും, യുഡിഎഫിന് 35455ഉം എന്‍ഡിഎക്ക് 39596 വോട്ടുമാണ് ലഭിച്ചത്. എല്‍ഡിഎഫിന് 21515 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (2 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (11 minutes ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (19 minutes ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (33 minutes ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (42 minutes ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (50 minutes ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (1 hour ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (1 hour ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (2 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (2 hours ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (2 hours ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (2 hours ago)

Malayali Vartha Recommends