Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ജിഷ കൊലക്കേസ്: ആത്മഹത്യ ചെയ്ത ഇതര സംസ്ഥാനക്കാരന്റെ ഡിഎന്‍എ പരിശോധിക്കും

25 MAY 2016 11:05 PM IST
മലയാളി വാര്‍ത്ത.

ജിഷ കൊലക്കേസിനു ശേഷം ആത്മഹത്യ ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയുടെ ഡിഎന്‍എ പരിശോധിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28നു ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. അന്നു കൊലയാളിയുടെ ഡിഎന്‍എ സാംപിള്‍ ലഭിച്ചിരുന്നില്ല. പൊലീസ് ഇതുവരെ നടത്തിയ അന്വേഷണങ്ങള്‍ കൊലയാളിയിലേക്ക് എത്താതിരുന്നതോടെയാണ് ആത്മഹത്യ ചെയ്ത തൊഴിലാളിയിലേക്ക് അന്വേഷണം നീങ്ങുന്നത്.

കേസില്‍ മറ്റു ദിശകളിലും അന്വേഷണം നീങ്ങുന്നുണ്ട്. പൊലീസിനെ വഴിതെറ്റിക്കാന്‍ കൊലയാളി വ്യാജ തെളിവുകള്‍ ഒരുക്കിയതായി സംശയിക്കുന്നു. വീടിനു സമീപം കണ്ടെത്തിയ ഇതര സംസ്ഥാനക്കാരന്റേതെന്നു സംശയിക്കുന്ന ചെരുപ്പുകള്‍ കൊലയാളി പിന്നീടു കൊണ്ടുവന്നിട്ടതാവാന്‍ സാധ്യതയുണ്ട്. ഈ ചെരുപ്പുകള്‍ ആത്മഹത്യ ചെയ്തയാളുടേതാണോയെന്നും അന്വേഷിക്കുന്നുണ്ട്.
കൊലനടത്തി ഒന്നോ രണ്ടു ദിവസങ്ങള്‍ക്കു ശേഷം ജിഷയുടെ വീടിരിക്കുന്ന കുറുപ്പംപടി വട്ടോളിപ്പടി ഭാഗം പ്രതി സന്ദര്‍ശിച്ചതിനു തെളിവാണിത്. ആ ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ വീടും പരിസരവും സന്ദര്‍ശിച്ചത് അവര്‍ക്കൊപ്പം സ്ഥലത്തെത്താന്‍ പ്രതിക്കു സഹായകരമായിട്ടുണ്ടെന്ന് അനുമാനിക്കുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ സംഭവിച്ച വീഴ്ചകളും മൃതദേഹം ദഹിപ്പിച്ചു കളഞ്ഞതുമാണ് ആദ്യ ദിവസം മുതല്‍ അന്വേഷണം നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായത്. മൃതദേഹത്തിന്റെ ഇടത്തേ തോളില്‍ കണ്ടെത്തിയ കടിയുടെ പാടു പിന്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലയാളിയുടെ ഉമിനീരിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞതു മാത്രമാണു കേസില്‍ ഇതുവരെ പൊലീസിനുണ്ടാക്കാന്‍ കഴിഞ്ഞ ഏകനേട്ടം.
എന്നാല്‍, കടിച്ചയാളുടെ പല്ലുകളുടെ ഘടന സംബന്ധിച്ച നിഗമനങ്ങളില്‍ പൊലീസിനു ഭിന്ന അഭിപ്രായമുണ്ട്. കൊലയാളിയുടെ പല്ലുകള്‍ക്കിടയില്‍ വിടവുണ്ടെന്ന നിഗമനത്തെത്തുടര്‍ന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് ഡിഎന്‍എ പരിശോധന നടത്തിയ മുഴുവന്‍ പേരും നിരപരാധികളാണെന്നു തെളിഞ്ഞിരുന്നു. ഇതില്‍ ബംഗാള്‍ സ്വദേശിയായ ഒരാളെ കേസിലെ പ്രതിയാക്കാനുള്ള നടപടികള്‍ ഏതാണ്ടു പൂര്‍ത്തിയായതാണ്. ഇതിനിടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചതോടെ ഇയാളുടെ നിരപരാധിത്വം തെളിഞ്ഞു.

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ മാതാവ് രാജേശ്വരിയെ രണ്ടു ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യും. പുതിയ വീടിന്റെ പണി പൂര്‍ത്തിയാകും വരെ ഇവരെ വാടകവീട്ടില്‍ താമസിപ്പിക്കാനാണു റവന്യു അധികാരികള്‍ക്കു ലഭിച്ച നിര്‍ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends