കോഡ് ഭാഷ മുതല്‍ കോള്‍സെന്റെര്‍ വരെ..എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കൈവെള്ളയില്‍.. ഓപ്പറേഷന്‍ ബിഗ് ഡാഡി കുടുക്കിയത് വമ്പന്‍ പെണ്‍വാണിഭ സംഘത്തെ....പ്രായം കുറഞ്ഞവര്‍ക്ക് വിലപേശല്‍ പറ്റില്ല

ഇന്നലെ തലസ്ഥാനത്ത് അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തിന്റെ ഇടപാടുകള്‍ പോലീസിനെപ്പോലും അത്ഭുതപ്പെടുത്തുന്നത്. സൈറ്റില്‍ കൊടുത്തിരിക്കുന്ന നമ്പരിലേക്ക് ഒരു മിസ്‌കോള്‍ മതി പിന്നെയെല്ലാം അവര്‍ നോക്കിക്കൊള്ളും. അതിനായി ഫുള്‍ ടൈം കോള്‍ സെന്റെര്‍ പോലും സംഘങ്ങള്‍ നടത്തുന്നത് പോലീസിന് പുത്തനറിവായി. മിസ്‌കോളിന് നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടി എത്തും. ഏത് ടൈപ്പും നാടന്‍, വിദേശം, പ്രായം കുറഞ്ഞത് തുടങ്ങി എല്ലാം സ്റ്റോക്കുണ്ട്. നേരിട്ട് കണ്ട് ഡീല്‍ ഉറപ്പിക്കാം. ഏറെ പ്രിയം തമിഴ് കലര്‍ന്ന ശ്രീലങ്കന്‍ വംശജരോട്. മറ്റൊന്ന് പിടിയിലായ സംഘത്തില്‍ അമ്മയും മകളും മകളുടെ ഭര്‍ത്താവും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ്.
്‌സോഷ്യല്‍ മീഡിയയെയും ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും ഉപയോഗിച്ച് കസ്റ്റമേഴ്‌സിനെ പിടിച്ചാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഒന്നരമാസമായി നടത്തിയ നിരീക്ഷണത്തോടെയാണ് പൊലീസ് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ പെട്ട ഏഴ് പേരെ പൊലീസ് രക്ഷപെടുത്തുകയും ചെയ്തു.
ഇടപാടിനായി 30 ലക്ഷം രൂപ വരെ ആവശ്യപ്പെട്ട സംഘത്തിനെ മൂന്നര ലക്ഷ രൂപയ്ക്ക് ഇടപാട് ഉറപ്പിച്ച് സംഘത്തെ പൊലീസ് തലസ്ഥാനത്തെക്കുകയായിരുന്നു. ബിസിനസുകാരെന്ന വ്യാജേനയാണ് കരാര്‍ ഉറപ്പിച്ചത്. മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ ലഭ്യമാക്കാമെന്ന് വാഗ്ദാനം നല്‍കുന്ന സംഘമാണ് പിടിയിലായത്. സൈബര്‍ െ്രെകം പൊലീസാണ് അന്വേഷണം നടത്തിയത്.
തിരുവനന്തപുരം നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പെണ്‍വാണിഭ സംഘം പിടിയിലായത്. ഒന്നാം പ്രതിയും മുഖ്യ ഇടപാടുകാരിയുമായ ശ്രീകാര്യം സ്വദേശി ഗീത (51), മകള്‍ നയന (28), നയനയുടെ ഭര്‍ത്താവ് പ്രദീപ് (38), എറണാകുളം സ്വദേശി അജിത് (53), ബാലരാമപുരം സ്വദേശി ശ്രീജിത് (26), പൂഴിക്കുന്ന് സ്വദേശി നിയാസ് (30), മലയിന്‍കീഴ് സ്വദേശി വിപിന്‍ (31), ആറ്റിങ്ങല്‍ സ്വദേശികളായ തിലകന്‍ (38), എസ്.സജു (33), ഇടുക്കി, രാജാക്കാട് സ്വദേശി ജെയ്‌സണ്‍ (31), വെള്ളായണി സ്വദേശി ഷമീര്‍ (30), പട്ടം സ്വദേശി സജീന (33), കവടിയാര്‍ സ്വദേശി എസ്.ബിന്ദു (44) എന്നിവരാണു പിടിയിലായത്.
സമൂഹമാദ്ധ്യമങ്ങള്‍ എന്നിവ വഴി നടക്കുന്ന പെണ്‍വാണിഭ കച്ചവടങ്ങളില്‍ കഴിഞ്ഞ ഒന്നര മാസം നടത്തിയ നിരീക്ഷണത്തിലാണു സംഘം പിടിയിലായത്. ഇന്ത്യന്‍ പൗരത്വമില്ലാത്ത, മലയാളം അറിയുന്ന ശ്രീലങ്കന്‍ സ്വദേശി നന്ദിനി (33)യാണു പിടിയിലായ വിദേശിയെന്നു പൊലീസ് വ്യക്തമാക്കി.
മോഡലുകളുടെ പരസ്യം നല്‍കിയാണു സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഇടപാടുകാരെന്ന വ്യാജേന കൂടുതല്‍ പണം നല്‍കാമെന്നു പറഞ്ഞു പെണ്‍വാണിഭ സംഘത്തെ തെറ്റിദ്ധരിപ്പിച്ചാണു പൊലീസ് പ്രതികളെ കുടുക്കിയത്. 33 ലക്ഷം രൂപയാണ് ഇടപാടുകാര്‍ ആവശ്യപ്പെട്ടത്. മുന്‍കാലങ്ങളില്‍ പെണ്‍വാണിഭ സംഘം ഉപയോഗിച്ച ംംം.ഹീരമിീേ.ശി എന്ന ഇന്റര്‍നെറ്റ് സൈറ്റ് മുഖേനയാണ് പ്രധാനമായും ഇവര്‍ ഇടപാട് നടത്തിയിരുന്നത്. ഏറെക്കാലമായി ഈ സൈറ്റ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഈ സൈറ്റ് മുഖേന ഇടപാട് നടക്കുന്നുണ്ടെന്ന് ബോധ്യമായതോടെയാണ് പൊലീസ് പ്രതികളെ വലയിലാക്കാന്‍ ഇറങ്ങിത്തിരിച്ചത്.
വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്ന മൊബൈല്‍ നമ്പരില്‍ കസ്റ്റമര്‍ എന്ന വ്യാജേന അന്വേഷണ സംഘം ബന്ധപ്പെടുകയായിരുന്നു. ഇവരോട് വിലപേശിയാണ് കരാര്‍ ഉറപ്പിച്ചത്. വിലപേശി ഉറപ്പിക്കുന്ന തുകയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കൊണ്ടുവന്ന് നല്‍കാറുണ്ടെന്ന് പ്രതികള്‍ അറിയിച്ചു. പെണ്‍കുട്ടികളെ ആവശ്യമുണ്ടെങ്കില്‍ അവര്‍ പറയുന്ന സ്ഥലത്ത് ചെന്നാല്‍ ഇഷ്ടപ്പെട്ട കുട്ടികളെ തിരഞ്ഞെടുക്കാം. പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് ഒരുലക്ഷത്തിനുമുകളില്‍ കൊടുക്കേണ്ടിവരും. പെണ്‍കുട്ടികളുടെ പ്രായവും സൗന്ദര്യവും കണക്കിലെടുത്താണ് റേറ്റ് നിശ്ചയിക്കുന്നതെന്നും പ്രതികള്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്നും അവര്‍ പറയുന്ന സ്ഥലത്ത് ചെല്ലാമെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവരുന്നതിനുപയോഗിച്ച അഞ്ച് കാറുകളും, സന്ദേശങ്ങളും പെണ്‍കുട്ടികളുടെ ഫോട്ടോകളും മറ്റും കൈമാറുന്നതിനുപയോഗിച്ച നിരവധി മൊബൈല്‍ ഫോണുകളും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൊണ്ടുവന്ന ഏഴു പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. െ്രെകംസ് ഐജി: ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി: വി.രാഗേഷ്, പൊലീസ് ഇന്‍സ്‌പെക്ടര്‍ ജെ.കെ.ദിനില്‍, എന്‍.ഷിബു, ഒ.എ.സുനില്‍, എസ്.സുരേഷ് ബാബു, സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.സജികുമാര്‍, ബി.സജിശങ്കര്‍ എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























