എസ് ശര്‍മ്മ പ്രൊ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

പതിനാലാം നിയമസഭയുടെ പ്രോ ടേം സ്പീക്കറായി എസ്.ശര്‍മ്മ സത്യവാചകം ചൊല്ലി അധികാരമേറ്റു. പത്തുമണിക്ക് രാജ്ഭവനില്‍ വളരെ ലളിതമായി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിയമസഭ ചേര്‍ന്ന് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് പ്രോ ടേം സ്പീക്കറായിരിക്കും. മന്ത്രിമാരായ ഇ.പി ജയരാജന്‍, കടന്നപള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജൂണ്‍ രണ്ടിന് ചേരുന്ന നിയമസഭയില്‍ നിയുക്ത എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആദ്യ ദിവസം നടക്കും. എം.എല്‍.എ മാര്‍ ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത് പ്രൊ ടേം സ്പീക്കാറാണ്. ജൂണ്‍ മൂന്നിനാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സി.പി.എമ്മിലെ പി.ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്തേക്കും സി.പി.ഐയിലെ വി.ശശി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും മത്സരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























