കുറിപ്പ് വി.എസ്. തന്നതെന്ന് യെച്ചൂരി; 'ക്യാബിനറ്റ് പദവി, അധ്യക്ഷസ്ഥാനം'എന്നിവ ആവശ്യപ്പെട്ട കുറിപ്പ് വഴി വി.എസിനു മാനഹാനി

പുതിയ സര്‍ക്കാരില്‍ അധികാര പദവി ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ കുറിപ്പ് നല്‍കിയതായി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണു യെച്ചൂരിക്കു വി.എസ്. കുറിപ്പ് കൈമാറിയത്. കുറിപ്പ് അന്നുതന്നെ ചര്‍ച്ചയായിരുന്നെങ്കിലും യെച്ചൂരി പാര്‍ട്ടി തീരുമാനം വി.എസിനെ അറിയിക്കാന്‍ കുറിച്ചു നല്‍കുകയായിരുന്നു എന്നാണു കരുതിയിരുന്നത്. എന്നാല്‍ വി.എസ്. തനിക്കാണു കുറിപ്പ് കൈമാറിയതെന്ന് യെച്ചൂരി തന്നെ വ്യക്തമാക്കിയത് വി.എസിനു തിരിച്ചടിയായി. 29-നു ചേരുന്ന പി.ബിയില്‍ കുറിപ്പ് വിവാദമാകുമെന്നും സൂചനയുണ്ട്.
എല്‍.ഡി.എഫ്. മന്ത്രിസഭയുടെ ഉപദേശകസ്ഥാനം ക്യാബിനറ്റ് പദവിയോടെ വേണമെന്നും എല്‍.ഡി.എഫ്. അധ്യക്ഷസ്ഥാനവും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വവും വേണമെന്നുമുള്ള ആവശ്യമാണ് കുറിപ്പില്‍. വി.എസിന്റെ പഴ്‌സണല്‍ സ്റ്റാഫാണ് കുറിപ്പ് വി.എസിന് നല്‍കിയതെന്നും അദ്ദേഹം അത് തനിക്ക് കൈമാറുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. വി.എസിന്റെ മകന്‍ അരുണ്‍കുമാറാണ് കുറിപ്പ് തയാറാക്കിയതെന്നാണു പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന.
സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗത്വമൊഴികെ കുറിപ്പിലെ മറ്റ് ആവശ്യങ്ങള്‍ സി.പി.എം. കേന്ദ്രനേതൃത്വം അനുരഞ്ജനത്തിന്റെ ഭാഗമായി വി.എസിനു നല്‍കാമെന്നു നേരത്ത തന്ന അറിയിച്ചതാണ്. എന്നാല്‍ താന്‍ അധികാരമോഹിയല്ലെന്നു പ്രഖ്യാപിച്ച് സമ്മതം മൂളാന്‍ അന്ന് വി.എസ്. തയാറായില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കുറിപ്പ് വിവാദമായതോടെ വി.എസിനുള്ള മേല്‍ക്കൈ നഷ്ടമായെന്നും സൂചനകളുണ്ട്. അതുകൊണ്ട് ആവശ്യങ്ങള്‍ എളുപ്പത്തില്‍ അംഗീകരിക്കാനുള്ള സാധ്യത മങ്ങുകയാണെന്നും വിലയിരുത്തലുണ്ട്.
വി.എസിനുള്ള പദവി പി.ബി. യോഗത്തില്‍ തീരുമാനമായാല്‍ തന്നെ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കേണ്ടതുമുണ്ട്. ഇതേപ്പറ്റി വി.എസ്. പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























