ബൈക്കും ടോറസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

പെരുമ്പാവൂരിനടുത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു. പെരുമ്പാവൂരിനടുത്ത് കടുവാളില്‍ ഇന്ന് രാവിലെ 10.30 നാണ് അപകടം നടന്നത്. മാറമ്പള്ളിയിലെ കൈപൂരിക്കര ഇബ്രാഹിമിന്റെ മകനായ അജ്മല്‍ (20) ആണ് അപകടത്തില്‍ മരിച്ചത്. ബൈക്കില്‍ കൂടെ ഉണ്ടായിരുന്ന കളമശ്ശേരി സ്വദേശി ആനന്ദ് പരിക്കുകളോട് കൂടി രക്ഷപ്പെട്ടു.
ബൈക്കില്‍ കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു ആനന്ദും അജ്മലും,ആനന്ദാണ് ബൈക്ക് ഓടിച്ചിരുന്നത്. അജ്മല്‍ മാറമ്പള്ളി എം.ഇ.എസ് കോളേജില്‍ ബി.എസ് .സി ഇലക്ട്രോണിക്‌സ് വിധ്യാര്‍ത്ഥി ആണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















