പിണറായി മോദിയുടെ ഭായി; ലാവ്‌ലിന്‍ വെള്ളത്തിലൊഴുകും

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭായിയായത് എന്തിനാണെന്ന് കേരളം മനസിലാക്കുന്നു. കഴിഞ്ഞ ദിവസം ലാവ്‌ലിന്‍ കേസിലെ റിവിഷന്‍ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സിബിഐ രണ്ടു മാസത്തെ സാവകാശം ചോദിച്ചത് കണ്ടാണ് യാഥാര്‍ത്ഥ്യം കേരളം മനസ്സിലാക്കിയത്. നരേന്ദ്രമോഡിയുടെ കൂട്ടിലെ തത്തയായ സിബിഐ ഇനി പിണറായിക്കെതിരെ ചെറുവിരല്‍ അനക്കില്ല, കാരണം പിണറായി മോദിജിയുടെ ഭായിയാണ്.
കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ പരംജിത്സിങ് വസ്വാമിയെ ചുമതലപ്പെടുത്തിയാല്‍ മാത്രമേ അദ്ദേഹത്തിന് ലാവ്‌ലിന്‍ കേസ് വാദിക്കാന്‍ സിബിഐ പ്രസിക്യൂട്ടറായി കോടതിയില്‍ ഹാജരാകാന്‍ കഴിയുകയുള്ളൂ. സിബിഐ കോടതി വിധിക്കെതിരായ റിവിഷന്‍ ഹര്‍ജികളാണ് പ്രധാന വാദത്തിനായി ഹൈക്കോടതിയില്‍ കാത്തിരിക്കുക. ഇതില്‍ മുഖ്യഹര്‍ജി സിബിഐയുടേതാണ്. ക്രൈം എഡിറ്റര്‍ നന്ദകുമാറും കേരള സര്‍ക്കാരുമാണ് ഹര്‍ജികള്‍ പെട്ടെന്ന് പരിഗണിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്. കോടതി വിധി വന്ന് രണ്ടു വര്‍ഷം കഴിഞ്ഞാണ് അതിനെതിരെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കോടതിയിലെത്തിയത്. ഇത് തെരഞ്ഞെടുപ്പ് കാലത്തായിരുന്നു. ചാണ്ടിയുടെ നടപടി ഇലക്ഷന്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള നീക്കമായും വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
ക്രൈം നന്ദകുമാര്‍ വിഎസ് അച്യുതാനന്ദന്റെ സന്തതസഹചാരിയാണ്. ഹര്‍ജികള്‍ വേഗം പരിഗണിക്കണമെന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് പിണറായിയുടെ വാദം. അത് ഒരു പരിധിവരെ ശരിയാണ് എന്നാല്‍ മാറിയ സാഹചര്യത്തില്‍ സിബിഐ കേസില്‍ പ്രസ് ചെയ്യാനിടയില്ല. കാരണം മോഡിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
മുല്ലപ്പെരിയാറും മറ്റും പിണറായിയുടെ സമീപനത്തില്‍ വന്ന മാറ്റം മനസ്സിലാക്കുന്നവര്‍ക്ക് സിബിഐയുടെ നിലപാട് പ്രവചിക്കാനാകും. സിബിഐ കഴിഞ്ഞാല്‍ സര്‍ക്കാരാണ് പ്രധാന ഹര്‍ജിക്കാരന്‍. മുഖ്യമന്ത്രിയ്‌ക്കെതിരെ സര്‍ക്കാര്‍ ഒരിക്കലും കോടതിയിലെത്തില്ല. പിന്നെയുള്ളത് ക്രൈം നന്ദകുമാറാണ്. ഇതില്‍ നന്ദകുമാറായിരിക്കും മുഖ്യനെ ഉപദ്രവിക്കുക. ജസ്റ്റിസ് കെമാല്‍ പാഷയാണ് ജഡ്ജി. അദ്ദേഹത്തിന്റെ തീരുമാനങ്ങളും നിര്‍ണ്ണായകമായിരിക്കും. കാരണം കെ എം മാണി രാജി വയ്‌ക്കേണ്ടി വന്നത് കെമാല്‍പാഷയുടെ പ്രതികരണത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























